Follow KVARTHA on Google news Follow Us!
ad

ആഡംബര കാറുകളുമായി പോയ ചരക്കുകപ്പലിന് തീപിടിച്ച സംഭവം; നഷ്ടം കണക്കാക്കുന്നത് 282 മില്യൻ ഡോളറിന് മുകളിൽ; 'കപ്പലിൽ ഉണ്ടായിരുന്നത് 3,965 വാഹനങ്ങൾ'

Cargo ship on fire; The loss is estimated at over $ 282 million, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com 21.02.2022) ആഡംബര കാറുകളുമായി പോയ ചരക്കുകപ്പല്‍ 'ഫെലിസിറ്റി എയ്‌സ്' തീപിടിച്ചതിനെ തുടര്‍ന്ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കുടുങ്ങിയ സംഭവത്തിൽ നഷ്ടം കണക്കാക്കുന്നത് 282 മില്യൻ ഡോളറിന് മുകളിൽ. 3,965 വാഹനങ്ങൾ കപ്പലിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഏകദേശം 1,100 പോർഷുകളും 189 ബെന്റ്‌ലികളും ഉണ്ടായിരുന്നതായി കാർ ബ്രാൻഡുകളുടെ വക്താക്കൾ പറഞ്ഞു. മറ്റൊരു ഫോക്‌സ്‌വാഗൺ ബ്രാൻഡായ ഔഡി തങ്ങളുടെ ചില വാഹനങ്ങളും കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും എത്ര എണ്ണമെന്ന് പറഞ്ഞിട്ടില്ല.
                
News, National, New Delhi, Ship, Ship Accident, Top-Headlines, Cash, Fire, Car, America, Germany, Country, Cargo Ship, Cargo ship on fire; The loss is estimated at over $ 282 million.



യുഎസ് സാമ്പത്തിക വിദഗ്ധൻ പാട്രിക് ആൻഡേഴ്സൺ കഴിഞ്ഞയാഴ്ച പ്രാരംഭ നഷ്ടം 255 മില്യൻ ഡോളറായിരിക്കുമെന്ന് ആദ്യം കണക്കാക്കിയിരുന്നു. എന്നാൽ 282 മില്യൻ ഡോളറിന്റെ നഷ്ടം സംഭവിച്ചിരിക്കാമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം തിരുത്തി.

ജർമനിയിൽ നിന്ന് യുഎസിലേക്ക് പോവുകയായിരുന്ന കപ്പലിൽ പോർചുഗലിലെ അസോർസ് ദ്വീപുകളിൽ നിന്ന് 60 മൈൽ അകലെയാണ് തീപിടിത്തമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ അന്നുതന്നെ ഒഴിപ്പിച്ചു.

ഫെലിസിറ്റി എസിന് 17,000 മെട്രിക് ടണിലധികം (18,700 ടണ്‍) ചരക്ക് കൊണ്ടുപോകാന്‍ കഴിയും. സാധാരണഗതിയില്‍, കാര്‍ ട്രാന്‍സ്‌പോര്ട് കപ്പലുകള്‍ ആയിരക്കണക്കിന് വാഹനങ്ങളെ ഒന്നിലധികം ഡെകുകളില്‍ വയ്ക്കാറുണ്ട്. കപ്പലിന്റെ ഓപറേറ്ററായ ജപ്പാനിലെ മിറ്റ്‌സുയി ഒഎസ്കെ എപിക്ക് അയച്ച ഇമെയിലില്‍ കാര്‍ഗോയെക്കുറിച്ചോ അതിന്റെ ക്ലയന്റിനെക്കുറിച്ചോ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് ലൂയിസ് പറഞ്ഞു.

സിഎന്‍എന്‍ റിപോര്‍ട് അനുസരിച്ച്, ചരക്ക് കപ്പലില്‍ തങ്ങളുടെ കുറച്ച് കാറുകള്‍ ഉണ്ടായിരുന്നതായി ആഢംബര കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ സ്ഥിരീകരിച്ചിരുന്നു. 'ഞങ്ങള്‍ ഷിപിംഗ് കമ്പനിയുമായി ബന്ധപ്പെടുന്നുണ്ട്, ഓണ്‍ബോര്‍ഡിലെ കാറുകളുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ അറിയാം, '-പോര്‍ഷെ കാര്‍സ് നോര്‍ത് അമേരികയിലെ പി ആര്‍ വൈസ് പ്രസിഡന്റ് ആംഗസ് ഫിറ്റണ്‍ പറഞ്ഞു.

Keywords: News, National, New Delhi, Ship, Ship Accident, Top-Headlines, Cash, Fire, Car, America, Germany, Country, Cargo Ship, Cargo ship on fire; The loss is estimated at over $ 282 million.
< !- START disable copy paste -->

Post a Comment