യുപി: (www.kvartha.com 14.02.2022) അകത്ത് യാത്രക്കാരുമായി നോ പാര്‍കിംഗ് ഏരിയയില്‍ നിന്നിരുന്ന കാറിനെ വലിച്ചിഴച്ചു കൊണ്ടുപോയി ക്രെയിന്‍. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയകളില്‍ നിരവധി തവണ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് മുനിസിപല്‍ കമിഷണര്‍.
ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. കാറിന്റെ ഡ്രൈവര്‍ സുനിലും സുഹൃത്തും ഹസ്രത് ഗഞ്ചിലെ ജന്‍പഥില്‍ സാധനങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു. ഇതിനിടെ അവിടെ നിന്നും എന്താണ് കിട്ടുക എന്നതിനെ കുറിച്ച് ഇരുവരും സംസാരിച്ചു കൊണ്ടിരിക്കെയാണ് ഒരു ടോ ട്രക് സ്ഥലത്തെത്തി കാര്‍ വലിച്ചു കയറ്റാന്‍ തുടങ്ങിയത്.
നോ പാര്‍കിംഗ് സോണില്‍ പാര്‍ക് ചെയ്തിരിക്കുന്ന കാറിനുള്ളില്‍ ഒരാള്‍ ഇരിക്കുകയാണെങ്കില്‍, വാഹനം വലിച്ചിടാന്‍ പാടില്ലെന്നാണ് നിയമം. അതാണ് ഇവിടെ ലംഘിക്കപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ ഷെയര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ലഖ്നൗ മുനിസിപല്‍ കമിഷണര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഇവിടെ ക്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കരാറുകാരനാണെന്നും അദ്ദേഹത്തിന് ഒരു വര്‍ഷത്തെ കരാറാണ് നല്‍കിയിരിക്കുന്നതെന്നും മുനിസിപല്‍ കമിഷണര്‍ അജയ് ദ്വിവേദി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് എല്ലാ ക്രെയിനുകളുടെയും പ്രവര്‍ത്തനം ലഖ്നൗ അധികൃതര്‍ നിരോധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി തുടര്‍ നടപടിയെടുക്കുമെന്നും മുനിസിപല്‍ കമിഷണര്‍ അറിയിച്ചു.
Keywords: Car towed with passengers inside vehicle in UP's Lucknow | Visuals, News,Local News, Social Media, Video, Probe, Vehicles, National.