'ആനിമേഷന്‍ സീരീസിലെ രംഗം അനുകരിക്കാന്‍ 11-ാം നിലയില്‍നിന്ന് ചാടി'; 12 കാരന് ദാരുണാന്ത്യം
Feb 7, 2022, 16:48 IST
ADVERTISEMENT
കൊല്‍കത്ത: (www.kvartha.com 07.02.2022) ടെറസില്‍നിന്ന് വീണ് 12 വയസുകാരന് മരിച്ചു. ആനിമേഷന്‍ സീരീസിലെ രംഗം അനുകരിക്കാന്‍ ഫൂല്‍ബഗന്‍ ഏരിയയിലെ 11 നിലയുള്ള കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് കുട്ടി ചാടിയതാണെന്ന് പൊലീസ് അറിയിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ബിരാജ് പച്ചിസിയാണ് മരിച്ചത്.
കുട്ടിയെ ഉടന്‍തന്നെ അടുത്തുള്ള നഴ്സിംഗ് ഹോമിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശരീരത്തില്‍ നിരവധി മുറിവുകളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ടെറസില്‍ നിന്ന് വീണതാണ് മരണത്തിന് കാരണമായതെന്നും നഴ്സിംഗ് ഹോമിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പോസ്റ്റ്മോര്‍ടം റിപോര്‍ട് കിട്ടുന്നതുവരെ കാത്തിരിക്കണമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
ആനിമേഷന്‍ സീരീസിലെ രംഗം പുനഃസൃഷ്ടിക്കാന്‍ ശ്രമിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ ഇതുവരെ അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

