SWISS-TOWER 24/07/2023

ലതാ മങ്കേഷ്‌കറോടുള്ള ആദരം: യുപി നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങ് റദ്ദാക്കി ബി ജെ പി; ആഘോഷങ്ങള്‍ വിലക്കി കോണ്‍ഗ്രസും

 


ADVERTISEMENT

ലക് നൗ: (www.kvartha.com 06.02.2022) അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായി ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങ് ബി ജെ പി റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് മൗര്യ തുടങ്ങിയവര്‍ ബി ജെ പിയുടെ പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനായി ലക് നൗവില്‍ എത്തിയിരുന്നു.
Aster mims 04/11/2022

ലതാ മങ്കേഷ്‌കറോടുള്ള ആദരം: യുപി നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങ് റദ്ദാക്കി ബി ജെ പി; ആഘോഷങ്ങള്‍ വിലക്കി കോണ്‍ഗ്രസും

ചടങ്ങ് റദ്ദാക്കിയതിനു പിന്നാലെ ലതയോടുള്ള ആദരസൂചകമായി രണ്ടു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. പ്രകടനപത്രിക എന്നു പുറത്തിറക്കുമെന്ന് പിന്നീട് അറിയിക്കുമെന്ന് പാര്‍ടി അറിയിച്ചു. ഫെബ്രുവരി പത്തിനാണ് ഉത്തര്‍ പ്രദേശില്‍ ഒന്നാംഘട്ട വോടെടുപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗോവയിലെ വെര്‍ച്വല്‍ റാലിയും ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിട്ടുണ്ട്. ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ റാലിയും മറ്റ് പ്രധാന പാര്‍ടി പരിപാടികളും ഗോവ ബി ജെ പി റദ്ദാക്കിയതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.

ഞായാറാഴ്ച രാവിലെ മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയിലായിരുന്നു ലത(92)യുടെ അന്ത്യം. കോവിഡ് ബാധിച്ച് ജനുവരി എട്ടിനായിരുന്നു ലത മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലതയുടെ നിര്യാണത്തില്‍ രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് ആറരയ്ക്ക് മുംബൈയിലെ ശിവാജി പാര്‍കിലാണ് ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

അതിനിടെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം ആഘോഷങ്ങള്‍ നടത്തരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു വിധത്തിലുമുള്ള ആഘോഷങ്ങള്‍ പാടില്ലെന്ന നിര്‍ദേശം കോണ്‍ഗ്രസ്, പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ഞായറാഴ്ചയാണ് കോണ്‍ഗ്രസ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്. രാഹുല്‍ ഗാന്ധിയാണ് പ്രഖ്യാപനം നടത്തുക.

Keywords: BJP Defers Manifesto Launch In UP, Goa Amid Lata Mangeshkar’s Demise, News, BJP, Leaders, Assembly Election, Cancelled, Congress, National, Trending, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia