ആലപ്പുഴ: (www.kvartha.com 17.02.2022) ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യം കോട് സ്വദേശി ശരത്ചന്ദ്രനാണ് മരിച്ചത്. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോട് കൂടി ക്ഷേത്രോല്‍സവത്തോട് അനുബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം.
ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട ശരത് ചന്ദ്രന്‍. സിപിഎം-ഡിവൈഎഫ്ഐ പിന്തുണയുള്ള ലഹരി മരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പൊലീസ് പറഞ്ഞു.
ജില്ലയില്‍ ലഹരി മാഫിയാ സംഘങ്ങള്‍ തുടര്‍ച്ചയായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് നേരത്തെ തന്നെ പരാതികളുയര്‍ന്നിരുന്നു.