വിവാഹാഘോഷം വേറിട്ടതാക്കിയാലോ! മാസ് എൻട്രി ഒരുക്കാം ഈ അത്ഭുത വാഹനത്തിൽ; നാനോ കാറിൽ തീർത്ത ഹെലികോപ്റ്റർ തയ്യാറായുണ്ട്, വാടകയ്ക്ക്

 


പാട്‌ന: (www.kvartha.com 20.02.2022) ആവശ്യം സൃഷ്ടിയുടെ മാതാവാണെങ്കില്‍, ജീവിതം ആസ്വദിക്കാനും മറ്റുള്ളവരെ ആസ്വദിപ്പിക്കാനും അതിലൂടെ കഴിയുമെന്ന് ബിഹാര്‍ സ്വദേശിയായ ഒരാള്‍ തെളിയിച്ചിരിക്കുന്നു. ബഗാഹയിലെ മെകാനിക്ക് കം ആര്‍ടിസ്റ്റ്, ഗുഡ്ഡു ശര്‍മ തന്റെ ടാറ്റ നാനോ കാര്‍ ഹെലികോപ്റ്ററാക്കി മാറ്റുക മാത്രമല്ല, അതില്‍ നിന്ന് നല്ല വരുമാനവും ഉണ്ടാക്കുന്നു.
                                 
വിവാഹാഘോഷം വേറിട്ടതാക്കിയാലോ! മാസ് എൻട്രി ഒരുക്കാം ഈ അത്ഭുത വാഹനത്തിൽ; നാനോ കാറിൽ തീർത്ത ഹെലികോപ്റ്റർ തയ്യാറായുണ്ട്, വാടകയ്ക്ക്

രാജ്യത്തിപ്പോള്‍ വിവാഹ സീസണാണ്, വിലകൂടിയ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കഴിയാത്ത നിരവധി വധൂവരന്മാര്‍ക്ക് അവരുടെ വിവാഹ വേദികളിലെ ഗ്രാന്‍ഡ് എന്‍ട്രികള്‍ക്കായി ഈ ടാറ്റ നാനോ ഹെലികോപ്റ്റര്‍ നിരവധി പേര്‍ ബുക് ചെയ്തിട്ടുണ്ട്. ഗുഡ്ഡു ശര്‍മ രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നാനോ കാര്‍ ഹെലികോപ്റ്ററാക്കിയത്.

വിവാഹസമയത്ത് ഹെലികോപ്റ്ററുകളുടെ വലിയ ഡിമാന്‍ഡ് താന്‍ കണ്ടിട്ടുണ്ടെന്നും പലരും വധുവിനെ രഥത്തില്‍ വീട്ടിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നെന്നും എന്നാല്‍ വലിയ ചിലവായതിനാല്‍ അവര്‍ക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും ഗുഡ്ഡു പറഞ്ഞു. ഇതെല്ലാം കണ്ടാണ് ഗുഡ്ഡു തന്റെ കാര്‍ എല്ലാവര്‍ക്കും താങ്ങാവുന്ന ഹെലികോപ്റ്ററാക്കി മാറ്റിയത്. കാറിന് ഹെലികോപ്റ്ററിന്റെ രൂപം നല്‍കിയ കരകൗശല വിദഗ്ധന്‍ ഗുഡ്ഡു ശര്‍മ പറഞ്ഞു.

'ഡിജിറ്റല്‍ ഇന്‍ഡ്യയുടെ കാലഘട്ടത്തില്‍, ഈ കണ്ടുപിടിത്തം സ്വാശ്രയ ഇന്‍ഡ്യയുടെ ജീവിക്കുന്ന ഉദാഹരണമാണ്. ഒന്നര ലക്ഷം രൂപയാണ് ഇത്തരത്തില്‍ ഒരു ഹെലികോപ്ടര്‍ നിര്‍മിക്കാന്‍ ചിലവാക്കുന്നത്, അതേസമയം ഈ ഹൈടെക് ഹെലികോപ്റ്ററിന് നിരവധി നൂതന സൗകര്യങ്ങള്‍ ഒരുക്കാന്‍ രണ്ട് ലക്ഷം രൂപയിലധികം ചിലവാകും.

സെന്‍സറുകള്‍ ഉപയോഗിച്ച് വാഹനത്തിന് ആവശ്യമായ ഫീചറുകള്‍ നല്‍കുകയും വിവാഹം 15,000 രൂപ വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നു. വിവാഹ ആവശ്യങ്ങള്‍ക്കായി തന്റെ നാനോ-ടേണ്‍ ഹെലികോപ്റ്ററിന് വലിയ ഡിമാന്‍ഡുണ്ടെന്നും ഇങ്ങനെ ചെയ്യുന്ന ആദ്യത്തെ വ്യക്തി താനല്ലെന്നും ഗുഡ്ഡു സമ്മതിക്കുന്നു.


ബിഹാറിലെ ഛപ്രയില്‍ നിന്നുള്ള മിഥിലേഷ് പ്രസാദ് എന്ന യുവാവ് ഹെലികോപ്റ്റര്‍ രൂപകല്‍പന ചെയ്യണമെന്ന തന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ടാറ്റ നാനോ കാര്‍ ഹെലികോപ്റ്ററാക്കി മാറ്റി. ഏഴു മാസമെടുത്തു പദ്ധതി പൂര്‍ത്തിയാക്കാന്‍.

പരിഷ്‌ക്കരിച്ച കാറിന് പറക്കാന്‍ കഴിയില്ലെങ്കിലും, പരമ്പരാഗത ഹെലികോപ്റ്റര്‍ പോലുള്ള പ്രധാന റോടര്‍, ടെയില്‍ ബൂം, ടെയില്‍ റൂടര്‍ എന്നീ സവിശേഷതകളുണ്ട്. പ്രസാദ് അതിന്റെ റോടറുകളിലും സൈഡ് പാനലുകളിലും വര്‍ണാഭമായ എല്‍ഇഡി ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. ഏഴ് ലക്ഷം രൂപയാണ് പദ്ധതിക്കായി അദ്ദേഹം നിക്ഷേപിച്ചത്. ബ്രസീലില്‍ ഒരാള്‍ ഒരു ഹെലികോപ്റ്റര്‍ നിര്‍മിക്കാന്‍ സ്‌ക്രാപ് ചെയ്ത കാറുകളുടെ ഭാഗങ്ങള്‍ അടുത്തിടെ ഉപയോഗിച്ചിരുന്നു. ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച് ഹെലികോപ്റ്ററിന് ഫോക്സ്വാഗണ്‍ ബീറ്റിലിന്റെ എൻജിൻ ഉപയോഗിച്ചു.

Keywords:  News, Top-Headlines, Bihar, Patna, Man, Helicopter, Wedding, Technology, Car, Bihar Man Turns His Tata Nano Into A Helicopter, Rents It For Weddings.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia