'നെഞ്ചിലെ മറുക് എന്റേതാണ്'; കാമുകിയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ പോണ്‍ സൈറ്റില്‍ പ്രചരിക്കുന്നെന്ന പരാതിയുമായി 25 കാരന്‍
Feb 2, 2022, 13:36 IST
ബെംഗ്‌ളൂറു: (www.kvartha.com 02.02.2022) കാമുകിയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ പോണ്‍ സൈറ്റില്‍ പ്രചരിക്കുന്നെന്ന പരാതിയുമായി 25 കാരന്‍. ഒരു ഹോടെല്‍ മുറിയില്‍ താനും കാമുകിയും ഒന്നിച്ച് ചിലവിട്ട നിമിഷങ്ങളാണ് ഇപ്പോള്‍ വീഡിയോയായി പ്രചരിക്കുന്നതെന്നാണ് ബെംഗ്‌ളൂറില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന യുവാവിന്റെ പരാതി.
ഓസ്റ്റന്‍ ടൗണില്‍ താമസിക്കുന്ന പരാതിക്കാരനും കാമുകിയും കുറച്ച് നാള്‍ മുന്‍പ് ഒരു ഹോടെല്‍ മുറിയില്‍ താമസിച്ചിരുന്നു. ഇവിടെ നിന്ന് ചിലര്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി പോണ്‍ സൈറ്റില്‍ ഇട്ടെന്നും വിവിധ പോണ്‍ സൈറ്റുകളില്‍ ഈ വീഡിയോ ഉണ്ടെന്നുമാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്.
വീഡിയോയില്‍ യുവാവിന്റെയും കാമുകിയുടെയും മുഖം മറച്ചിട്ടുണ്ടെങ്കിലും അതിലെ യുവാവ് താനാണെന്നും ഇയാള്‍ ഉറപ്പിച്ച് പറയുന്നു. നെഞ്ചിലെ മറുക് കാണിച്ചാണ് യുവാവ് ഇത് തന്റെ വീഡിയോ തന്നെയാണ് എന്ന് പറയുന്നത് എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപോര്‍ടുകള്‍ പറയുന്നത്.
പരാതിയില്‍ കേസ് രെജിസ്റ്റെര്‍ ചെയ്ത പൊലീസ് നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. പ്രസ്തുത ഹോടെലിലെ ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണ്. പല ആംഗിളുകളില്‍ നിന്നും ചിത്രീകരിച്ചതിനാല്‍ വീഡിയോ രഹസ്യമായി ചിത്രീകരിച്ചതാണോ എന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ടെന്നാണ് റിപോര്‍ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.