Follow KVARTHA on Google news Follow Us!
ad

'അവിഹിതബന്ധം ആരോപിച്ച് യുവാവ് ഭാര്യയേയും അമ്മായിയമ്മയെയും കൊലപ്പെടുത്തിയശേഷം പൊലീസില്‍ കീഴടങ്ങി'

ഇന്നത്തെ #വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Bangalore,News,Local News,Murder case,Police,Criminal Case,National,
ബെന്‍ഗ്ലൂര്‍: (www.kvartha.com 22.02.2022) അവിഹിതബന്ധം ആരോപിച്ച് യുവാവ് ഭാര്യയേയും അമ്മായിയമ്മയെയും കൊലപ്പെടുത്തിയശേഷം പൊലീസില്‍ കീഴടങ്ങി. 48 കാരനായ ബേകറി ഉടമ കുമാര്‍ വി ആണ് ഭാര്യ സുനിത (38), അമ്മ സരോജമ്മ (65) എന്നിവരെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂടലപാളയ റോഡിലെ ഗോവിന്ദ രാജനഗറിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

Bengaluru: Man kills mother-in-law, wife, surrenders, Bangalore, News, Local News, Murder case, Police, Criminal Case, National

ശിവമോഗയിലെ തീര്‍ഥഹള്ളി സ്വദേശികളായ കുടുംബം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നഗരത്തില്‍ താമസം ആരംഭിച്ചത്. എന്‍ആര്‍ കോളനിയിലായിരുന്നു സരോജമ്മ താമസിച്ചിരുന്നത്.

രണ്ട് കുട്ടികളെ സ്‌കൂളില്‍ വിട്ടതിന് ശേഷം രാവിലെ 10 മണിക്ക് വീട്ടിലെത്തിയ കുമാര്‍ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയുമായി വഴക്കിട്ടതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് വെട്ടുകത്തിയെടുത്ത് ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു. അതിനുശേഷമാണ് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുന്നത്.

Keywords: Bengaluru: Man kills mother-in-law, wife, surrenders, Bangalore, News, Local News, Murder case, Police, Criminal Case, National.

Post a Comment