ബെന്‍ഗ്ലൂര്‍: (www.kvartha.com 18.02.2022) എച് ഐ വി പോസിറ്റീവ് ആയ തന്നെ ഉപേക്ഷിച്ചതിനുള്ള പ്രതികാരമെന്നോണം യുവാവ് ഭാര്യയ്ക്ക് മയക്കുമരുന്ന് നല്‍കി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടതായി പരാതി. സ്ത്രീകളുടെ ഹെല്‍പ് ലൈനിലെ കൗണ്‍സിലര്‍മാര്‍ 'പ്രതികാര അണുബാധ' എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
'വിവാഹമോചിതരായ യുവതിയും കാര്‍ ഡ്രൈവറായ യുവാവും തമ്മില്‍ 2015-ന്റെ അവസാനത്തിലാണ് വിവാഹിതരായത്. 'അടിസ്ഥാനപരമായി അയാളൊരു ചതിയനാണ്, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിവാഹമോചന നടപടികളിലൂടെ കടന്നുപോകുന്ന നിരവധി സ്ത്രീകളെ വഞ്ചിച്ചതായി സംശയിക്കുന്നു.
തന്നെ വിവാഹം കഴിക്കണമെന്ന് അയാളും സഹോദരിയും സ്ത്രീകളെ വിശ്വസിപ്പിക്കും. പണം കൈക്കലാക്കാനാണിത്. ഈ യുവതിയെയും കുടുക്കാന്‍ ഇതേ തന്ത്രമാണ് പ്രയോഗിച്ചത്, ' എന്ന് കേസ് കൈകാര്യം ചെയ്ത ഫാമിലി കൗണ്‍സിലര്‍ ബിന്ധ്യ യോഹന്നാന്‍ പറഞ്ഞു.
വിവാഹശേഷം, തന്റെ അമ്മായിയുടെ വാസസ്ഥലമാണെന്ന് അവകാശപ്പെട്ട മഡിവാളയിലെ ഒരു കെട്ടിടത്തിലെ ഒറ്റമുറിയിലാണ് ആദ്യം യുവതിയെ പാര്‍പിച്ചിരുന്നത്. എന്നാല്‍ പൊലീസ് പ്രദേശം റെയ്ഡ് ചെയ്യുകയും അവളും മറ്റ് കുറച്ച് സ്ത്രീകളും വേശ്യാവൃത്തി നടത്തുന്നതായി സംശയിക്കുകയും അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും ചെയ്തു. 'ഡ്രൈവര്‍ അവളെ ജാമ്യത്തിലിറക്കി. ജീവനാംശമായി ലഭിച്ച രണ്ട് ലക്ഷം രൂപ പോകറ്റിലാക്കിയ ശേഷമായിരുന്നു ഇതെന്ന് 'പരിഹാറിന്റെ കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.
ഇരുവരും ജെ പി നഗറില്‍ താമസമാക്കി ഏതാനും മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് സ്ഥിരം ഗുളിക കഴിക്കുന്നത് ശ്രദ്ധയില്‍ പെട്ടു, കാര്യം തിരക്കിയപ്പോള്‍, തനിക്ക് എച് ഐ വി പോസിറ്റീവ് ആണെന്നും ആദ്യ ഭാര്യയില്‍ നിന്നാണ്് ബാധിച്ചതെന്ന് അവകാശപ്പെടുകയും ചെയ്തു. ' അതോടെ യുവതി തകര്‍ന്നു, പക്ഷേ കുടുംബത്തെ ഉപേക്ഷിച്ചതിനാല്‍ അവനോടൊപ്പം താമസിക്കാന്‍ അവള്‍ നിര്‍ബന്ധിതയായി.
ആറ് വര്‍ഷത്തിനിടയില്‍, ഡ്രൈവര്‍ അവളുമായി ഒരിക്കലും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടിട്ടില്ല, ഓരോ ആറ് മാസം കൂടുമ്പോഴും അവള്‍ ബെന്‍ഗ്ലൂറിലെ ലാബില്‍ എച് ഐ വി ടെസ്റ്റ് നടത്തിയിരുന്നു, ഇത് തന്റെ ജീവിതത്തിലെ ഏറ്റവും ലജ്ജാകരമായ നിമിഷങ്ങളാണെന്ന് അവള്‍ പറഞ്ഞതായി '-യോഹന്നാന്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ഓഗസ്റ്റില്‍ രാത്രി വസ്ത്രങ്ങളിലൊന്ന് കാണാതായതിനെ തുടര്‍ന്ന് യുവതിക്ക് സംശയം തോന്നി. അവരുടെ ഡ്രോയിംഗ് റൂമിലെ സോഫയില്‍ ഇരിക്കുന്ന ഒരു അജ്ഞാത സ്ത്രീ അതേ വസ്ത്രം ധരിച്ചിരിക്കുന്ന ഒരു ഫോടോ അവള്‍ ഭര്‍ത്താവിന്റെ മൊബൈലില്‍ കാണാനിടയായി. എച് ഐ വി ബാധിതനാണെങ്കിലും ഭര്‍ത്താവിനൊപ്പം താമസിച്ചിട്ടും അയാള്‍ ചതിക്കുകയാണെന്ന് മനസിലാക്കിയ അവള്‍ തകര്‍ന്നു. അങ്ങനെ അവനെ ഉപേക്ഷിച്ച് അമ്മയുടെ അടുത്തേക്ക് പോവുകയായിരുന്നു.
Keywords: Bengaluru: HIV positive man forces wife into unprotected Relation, Bangalore, News, Local News, Police, Complaint, Probe, Cheating, National.