ബെംഗ്‌ളൂറു: (www.kvartha.com 07.02.2022) ഭാര്യയെ പങ്കുവയ്ക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കിയ 28 കാരനെ ബെംഗ്‌ളൂറു പൊലീസ് അറസ്റ്റ് ചെയ്തു. ഇലക്ട്രികല്‍ ഷോപിലെ സെയില്‍സ്മാനായ വിനയ് കുമാര്‍ എന്നയാളെയാണ് ഐടി ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് സൗത് ഈസ്റ്റ് ഡിസിപി ശ്രീനാഥ് മഹാദേവ് ജോഷി പറയുന്നത് ഇങ്ങനെ: ഭാര്യയെ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് വിനയ് സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരമായി മെസേജുകള്‍ അയക്കാറുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സ്ത്രീയുടെ പേരില്‍ വ്യാജ അകൗണ്ടുകളുണ്ടാക്കിയാണ് പരസ്യം നല്‍കിയിരുന്നത്.
താല്‍പര്യമുള്ളവര്‍ തുടര്‍ന്നുള്ള ഇടപാടുകള്‍ ടെലഗ്രാം വഴിയാണ് നടത്തിയിരുന്നത്. സമ്മതമാണെങ്കില്‍ വീട്ടിലേക്ക് ക്ഷണിക്കും. ട്വിറ്റര്‍ വഴി ഇടപാടുകാരെ ലഭിച്ചതായും പൊലീസ് പറയുന്നു. അശ്ലീല വീഡിയോകള്‍ക്ക് അടിമയായ വിനയ് കുമാര്‍ ഭാര്യയെയും കാണാന്‍ പ്രേരിപ്പിച്ചിരുന്നു. ഒരു വയസുള്ള മകനും ഇവര്‍ക്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.