മുംബൈ: (www.kvartha.com 21.02.2022) ഇന്‍ഡ്യന്‍ ക്രികെറ്റ് താരം വൃദ്ധിമാന്‍ സാഹയയെ വാട്സ് ആപിലൂടെ മാധ്യമപ്രവര്‍ത്തകന്‍ അധിക്ഷേപിച്ച സംഭവം അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബി സി സി ഐ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്‍ഡ്യന്‍ ക്രികെറ്റ് ഒന്നിന് പുറകെ ഒന്നായി വിവാദങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്.
സംഭവത്തെ കുറിച്ച് ബി സി സി ഐയുടെ പ്രതികരണം ഇങ്ങനെ:
'മറ്റേതെങ്കിലും ക്രികെറ്റ് താരങ്ങള്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടോ എന്നും ബിസിസിഐ അന്വേഷിക്കുന്നുണ്ട്. ബിസിസിഐയുടെ കരാറിലേര്‍പെട്ട ക്രികെറ്റ് താരമാണ് സാഹ. കളിക്കാരനെ നിരാശപ്പെടുത്താതിരിക്കാനുള്ള ബാധ്യത ബോര്‍ഡിനാണ്. അത് മാറ്റിനിര്‍ത്തിയാല്‍, ഇവിടെ മറ്റെന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെങ്കില്‍, അത് പരിശോധിക്കേണ്ടതുണ്ട്,'ഒരു ബി സി സി ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
അതേസമയം, ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തനിക്ക് ടീമില്‍ സ്ഥാനം ഉറപ്പ് നല്‍കിയതായി സാഹ വ്യക്തമാക്കി.
'പരിക്കുണ്ടായിട്ടും ന്യൂസിലന്‍ഡിനെതിരെ കാന്‍പൂരില്‍ 61 റണ്‍സ് നേടിയപ്പോള്‍, സൗരവ് ഗാംഗുലി എന്നെ അഭിനന്ദിച്ച് സന്ദേശമയച്ചു, അദ്ദേഹം ബി സി സി ഐ തലപ്പത്ത് ഉള്ളത് കൊണ്ടുതന്നെ ഞാന്‍ ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ടതില്ലെന്ന് പറഞ്ഞു . സ്വാഭാവികമായും, ഒരു പരമ്പരയ്ക്ക് ശേഷം എന്നെ ഇത്തരത്തില്‍ പിന്തുണച്ചതില്‍ ഞാന്‍ ഞെട്ടിപ്പോയി, ' എന്നും സാഹ പറഞ്ഞു.
അടുത്ത കാലത്തായി ഗാംഗുലി സെലക്ഷന്‍ കമിറ്റി മീറ്റിംഗുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് കാട്ടി നിരവധി റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു.
'താന്‍ സാഹയുമായി സംസാരിക്കുകയും ടീമില്‍ സ്ഥാനം ഉറപ്പിക്കേണ്ടതിന്റെയും ആവശ്യകത എന്തായിരുന്നു? 'അവന്‍ ഉള്ളത് വരെ എനിക്ക് വിഷമിക്കേണ്ടതില്ല'. ഇതുപോലെ എന്തെങ്കിലും പറയുന്നത് എത്ര തെറ്റാണ്' എന്നും ഉദ്യോഗസ്ഥര്‍ ആരോപിച്ചു.
Keywords: BCCI to investigate Wriddhiman Saha's threat epiosde; action to be taken against those found guilty, Mumbai, News, Twitter, Threatened, Media, BCCI, Cricket, Sports, National.After all of my contributions to Indian cricket..this is what I face from a so called “Respected” journalist! This is where the journalism has gone. pic.twitter.com/woVyq1sOZX
— Wriddhiman Saha (@Wriddhipops) February 19, 2022