Follow KVARTHA on Google news Follow Us!
ad

രസകരമായ വീഡിയോ: പാലിനായി ആനക്കുട്ടികള്‍ വഴക്കിടുന്നു, സഹോദരങ്ങളുടെ മത്സരത്തില്‍ അമ്മ ഇടപെടുന്നില്ല!

Baby elephants fight over milk, mom doesn't intervene in sibling rivalry| Watch video#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 05.02.2022) പാലിനായി ആനക്കുട്ടികള്‍ വഴക്കിടുന്നു, സഹോദരങ്ങളുടെ മത്സരത്തില്‍ അമ്മ ഇടപെടുന്നില്ല. കെനിയയില്‍ നിന്നുള്ള രസകരമായ വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്. ആനക്കുട്ടികള്‍ എങ്ങനെയാണ് അമ്മയുടെ പാല്‍ കുടിക്കുന്നതെന്ന് വീഡിയോയില്‍ കാണാം. ഇളയ ആനക്കുട്ടി മൂത്ത സഹോദരിയെ പാലുകുടിക്കാന്‍ സമ്മതിക്കുന്നില്ല. തുടര്‍ന്ന് അവന്‍ വഴക്കുണ്ടാക്കുന്നു. മൂന്നുവയസ്സുകാരി ലുലു അമ്മയുടെ മുലകുടിക്കുന്നുണ്ടായിരുന്നു, പക്ഷേ കുഞ്ഞ് ലെക്‌സി തന്റെ മൂത്ത സഹോദരിയുമായി പാല്‍ പങ്കിടാന്‍ ആഗ്രഹിച്ചില്ല. പാവം ലുലു ഒതുങ്ങി നിന്ന് മുലകുടിച്ചു. അത് ഒരു വലിയ പ്രകോപനത്തിലേക്ക് നയിച്ചു. ലുവാലെനി ഒരു വിദഗ്ദ്ധയായ അമ്മയാണ്, ഈ സഹോദരങ്ങളുടെ വഴക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന് അവള്‍ക്കറിയാം, അതിനാല്‍ അവളീ വഴക്കില്‍ ഇടപെടുന്നതേയില്ല. അത് പെണ്‍കുട്ടികളെ അവര്‍ക്കിടയില്‍ മനസ്സിലാക്കാന്‍ അനുവദിക്കുകയാണ്.

  
New Delhi, India, News, Top-Headlines, Elephant, Video, Baby, Mother, Funny, Brothers, Animals, Viral, Baby elephants fight over milk, mom doesn't intervene in sibling rivalry; Watch the video.



വെള്ളിയാഴ്ചയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിനകം 59,000-ലധികം പേര്‍ കണ്ടു. മൃഗസ്നേഹികളെല്ലാം വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. ആ കൊച്ചുകുട്ടിയില്‍ നിന്നാണ് ആ വലിയ ശബ്ദം വന്നത്? വൗ!' ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് കമന്റിട്ടു. 'നിങ്ങളുടെ കഥകള്‍ ചിരിപ്പിക്കുകയും, ദുഃഖം, സഹാനുഭൂതി, ആഹ്ലാദം, സ്‌നേഹം എന്നിവയുണ്ടാക്കുകയും ചെയ്യുന്നു- എന്ന് മറ്റൊരാളെഴുതി. 'വളരെ ചെറുപ്പമാണെങ്കിലും വികൃതിയും ദൃഢനിശ്ചയവും! പാവം ലുലു,' മൂന്നാമന്‍ പോസ്റ്റ് ചെയ്തു.

വീഡിയോ കാണാന്‍ അത്യധികം മനോഹരമാണ്, രണ്ട് സുന്ദരികളായ ആന സഹോദരിമാര്‍ തമ്മിലാണെങ്കിലും സഹോദര സ്പര്‍ദ്ധ ഒരിക്കലും നിലനില്‍ക്കില്ല എന്ന് തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.


Keywords: New Delhi, India, News, Top-Headlines, Elephant, Video, Baby, Mother, Funny, Brothers, Animals, Viral, Baby elephants fight over milk, mom doesn't intervene in sibling rivalry; Watch the video.


< !- START disable copy paste -->

Post a Comment