Follow KVARTHA on Google news Follow Us!
ad

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി; കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യം

Attacked actress approach court for seeking permission to join petition filed by Dileep#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 15.02.2022) നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരെ ആക്രമിക്കപ്പെട്ട നടി. ഈ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹൈകോടതിയില്‍ അപേക്ഷ നല്‍കി. ചൊവ്വാഴ്ച ദിലീപിന്റെ ഹര്‍ജി പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം അറിയിച്ചത്. ഹര്‍ജി നല്‍കാന്‍ സമയം നല്‍കണമെന്ന് നടി കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്ന വാദവുമായാണ് ദിലീപ് ഹൈകോടതിയില്‍ തുടരന്വേഷണത്തെ എതിര്‍ത്ത് ദിലീപ് ഹര്‍ജി നല്‍കിയത്. വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് പാസാക്കുന്നതിന് മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയാറാകണമെന്ന് വ്യക്തമാക്കി കൊണ്ടാണ് നടി കോടതിയെ സമീപിച്ചത്.

News, Kerala, State, Actress, Case, Dileep, High Court of Kerala, Attacked actress approach court for seeking permission to join petition filed by Dileep


അതേസമയം, 2017ല്‍ തന്നെ ആക്രമിച്ചതിന്റെ പീഡന ദൃശ്യം കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ദൃശ്യം ചോര്‍ന്നത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും അതിജീവിത കോടതിയില്‍ പറഞ്ഞു. 

ചോര്‍ച്ചയില്‍ ഗൗരവമായ ഉത്കണ്ഠ രേഖപ്പെടുത്തി ഫെബ്രുവരി ആറിന് നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതുകയും ഇരയെന്ന നിലയില്‍ തന്റെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കും അവര്‍ കത്തിന്റെ പകര്‍പ് അയച്ചു.

Keywords: News, Kerala, State, Actress, Case, Dileep, High Court of Kerala, Attacked actress approach court for seeking permission to join petition filed by Dileep

Post a Comment