അടുത്ത അഞ്ചുഘട്ട തെരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി തരംഗം ഉണ്ടാകും; ജനങ്ങളുടെ ആവേശം കാണുമ്പോള്‍ അതുറപ്പാക്കാമെന്ന് പ്രധാനമന്ത്രി; അധികാരത്തിലെത്തിയാല്‍ ഗുണ്ടായിസത്തിന്റെ അവസാനമെന്നും മോദി
Feb 16, 2022, 21:20 IST
ന്യൂഡെല്‍ഹി: (www.kvartha.com 16.02.2022) അടുത്ത അഞ്ചുഘട്ട തെരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി തരംഗം ഉണ്ടാകും, ജനങ്ങളുടെ ആവേശം കാണുമ്പോള്‍ അതുറപ്പാക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പി സര്‍കാര്‍ അധികാരത്തിലെത്തിയാല്‍ ഗുണ്ടായിസത്തിന്റെ അവസാനമെന്നും മോദി പറഞ്ഞു.
കൊറോണ വൈറസ് വ്യാപനവും ലോക്ഡൗണും ഉണ്ടായപ്പോള്‍, പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും റേഷനും ഉറപ്പാക്കുന്നതിലാണ് കേന്ദ്ര സര്‍കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ ദാരിദ്ര്യത്തെ കുറിച്ചുള്ള പ്രസംഗങ്ങള്‍ കേട്ടിട്ടില്ല. എന്നാല്‍ ദാരിദ്ര്യത്തില്‍ ജീവിച്ചിട്ടുണ്ട്', തന്റെ ദാരിദ്ര്യത്തിന്റെ നാളുകളെ അനുസ്മരിച്ചും പ്രതിപക്ഷത്തെ പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗി സര്‍കാരിന് കീഴില്‍ യുപിയിലെ എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും റേഷന്‍ ലഭിക്കുന്നുണ്ട്. നേരത്തെ മാഫിയ കൊള്ളയടിച്ച പാവപ്പെട്ടവരുടെ റേഷനിലെ ഓരോ ധാന്യമണിയും ഇന്ന് പാവപ്പെട്ടവരുടെ വീട്ടിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ സീതാപുരില്‍ ബുധനാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗി ആദിത്യനാഥ് സര്‍കാരിന് കീഴില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് എല്ലാ അവസരങ്ങളും ആഘോഷിക്കാനുള്ള സ്വാതന്ത്ര്യം ഇന്നുണ്ടെന്നും മോദി പറഞ്ഞു.
കൊറോണ വൈറസ് വ്യാപനവും ലോക്ഡൗണും ഉണ്ടായപ്പോള്‍, പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും റേഷനും ഉറപ്പാക്കുന്നതിലാണ് കേന്ദ്ര സര്‍കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ ദാരിദ്ര്യത്തെ കുറിച്ചുള്ള പ്രസംഗങ്ങള്‍ കേട്ടിട്ടില്ല. എന്നാല്‍ ദാരിദ്ര്യത്തില്‍ ജീവിച്ചിട്ടുണ്ട്', തന്റെ ദാരിദ്ര്യത്തിന്റെ നാളുകളെ അനുസ്മരിച്ചും പ്രതിപക്ഷത്തെ പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗി സര്‍കാരിന് കീഴില്‍ യുപിയിലെ എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും റേഷന്‍ ലഭിക്കുന്നുണ്ട്. നേരത്തെ മാഫിയ കൊള്ളയടിച്ച പാവപ്പെട്ടവരുടെ റേഷനിലെ ഓരോ ധാന്യമണിയും ഇന്ന് പാവപ്പെട്ടവരുടെ വീട്ടിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: At Sitapur Rally, PM Modi Says ‘Your Excitement Shows BJP Wave in Next 5 Phases of Polls’, New Delhi, News, Assembly Election, Trending, Narendra Modi, Prime Minister, National, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.