പരിക്കേറ്റ നായയെ സഹായിച്ചയാളെ പലരും 'ഭ്രാന്തന്‍' എന്ന് വിളിച്ച് പരിഹസിച്ചപ്പോള്‍ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ ചെയ്തത്!

 


മുംബൈ: (www.kvartha.com 19.02.2022) പരിക്കേറ്റ നായയെ സഹായിച്ചയാളെ പലരും 'ഭ്രാന്തന്‍' എന്ന് വിളിച്ച് പരിഹസിച്ചപ്പോള്‍ അയാളെ അഭിനന്ദിച്ച് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. കടുത്ത മൃഗസ്‌നേഹിയും മൃഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുകയും ചെയ്യുന്നയാളാണ് അനുഷ്‌ക ശര്‍മ. ഒരു മനുഷ്യന്‍ പരിക്കേറ്റ നായയെ പരിപാലിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

പരിക്കേറ്റ നായയെ സഹായിച്ചയാളെ പലരും 'ഭ്രാന്തന്‍' എന്ന് വിളിച്ച് പരിഹസിച്ചപ്പോള്‍ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ ചെയ്തത്!

വീഡിയോയില്‍ ഒരാള്‍ നായയെ കയ്യില്‍ പിടിച്ച് നില്‍ക്കുന്നത് കാണാം. നായയെക്കുറിച്ച് വളരെയധികം ഉത്കണ്ഠയുള്ളതിനാല്‍ അവനെ പലരും ഭ്രാന്തനെന്ന് വിളിക്കുന്നു. 'ഞാന്‍ ഒരു ഭ്രാന്തനെപ്പോലെയാണോ? മനുഷ്യന്‍ നിസ്സഹായരായ ജീവികളെ സേവിക്കണം.'- എന്ന് അയാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് അനുഷ്‌ക ശര്‍മ എഴുതി, 'മനുഷ്യത്വം മനസ്സിലാക്കാത്തവരാണ് ഭ്രാന്തന്‍മാര്‍, നിങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നു' കൂടെ കയ്യടിക്കുന്ന ഇമോജിയും ചേര്‍ത്തു.

മൃഗസംരക്ഷണത്തിനും മൃഗങ്ങളുടെ അവകാശത്തിനും വേണ്ടി അനുഷ്‌ക പലപ്പോഴും സംസാരിച്ചിട്ടുണ്ട്. 2019-ല്‍ അവര്‍ @JusticeForAnimals എന്ന കാംപെയിന്‍ ആരംഭിച്ചിരുന്നു. കര്‍ക്കശമായ നിയമങ്ങളും മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരായ കഠിനമായ ശിക്ഷയും 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത നിയമത്തിന്റെ ഭേദഗതിയും ആവശ്യപ്പെട്ടാണ് കാംപെയിന്‍ നടത്തിയത്.

അനുഷ്‌കയുടെ മൃഗങ്ങളോടുള്ള അഭിനിവേശത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഭര്‍ത്താവും ഇന്‍ഡ്യന്‍ ക്രികെറ്റ് താരവുമായ വിരാട് കോഹ്ലിയും തെരുവ് മൃഗങ്ങളെ പരിപാലിക്കുന്ന ഒരു സംഘടന ആരംഭിച്ചിരുന്നു.

സെലിബ്രിറ്റി ദമ്പതികള്‍ അടുത്തിടെ മാംസം ഉപേക്ഷിച്ചതായും കുറച്ച് കാലമായി സസ്യാഹാരം പിന്തുടരുന്നതായും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ മൃഗസ്നേഹികളായതുകൊണ്ടു മാത്രമല്ല ശരീരത്തിലെ കാര്‍ബണ്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്ന് ദമ്പതികള്‍ പറഞ്ഞിരുന്നു.

Keywords: Anushka Sharma applauds man who was called 'mad' for helping injured dog, Mumbai, News, Bollywood, Actress, Social Media, Video, Cinema, Sports, Cricket, Virat Kohli, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia