Follow KVARTHA on Google news Follow Us!
ad

21 മുതല്‍ ക്ലാസുകള്‍ പൂര്‍ണതോതില്‍ തുറക്കും, മുഴുവന്‍ കുട്ടികളും സ്‌കൂളിലെത്തണം; പൊതുഅവധി ദിവസങ്ങള്‍ ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Education,Minister,Students,Kerala,
തിരുവനന്തപുരം: (www.kvartha.com 13.02.2022) സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്. ഒമ്പതാം ക്ലാസുവരെ ആദ്യം ഉച്ചവരെയാകും ക്ലാസുകള്‍. 10,11,12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തുടരും. ഈ മാസം 21 മുതല്‍ ക്ലാസുകള്‍ പൂര്‍ണതോതില്‍ തുറക്കും. മുഴുവന്‍ കുട്ടികളും സ്‌കൂളിലെത്തണം. 

ഇനി മുതല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പൊതുഅവധി ദിവസങ്ങള്‍ ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ക്ലാസ് ക്രമീകരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പ്രീ-പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളിവരെ മാത്രമാകും ക്ലാസ്.

ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെ വാര്‍ഷിക പരീക്ഷ ഉണ്ടാകും. എസ് എസ് എല്‍ സി, പ്ലസ്ടു, വി എച് എസ് സി മോഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ ആരംഭിക്കും. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ അധിക ക്ലാസുകള്‍ എടുക്കാം. ഇക്കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്ക് തീരുമാനമെടുക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

10, പ്ലസ് ടു ക്ലാസുകളിലെ ഓരോ അധ്യാപകനും ഓരോ വിഷയത്തിലും പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ റിപോര്‍ട് നല്‍കണം. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേകം കര്‍മപദ്ധതി തയാറാക്കണം. 21 മുതല്‍ പിടിഎ യോഗങ്ങള്‍ ചേരണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. അറ്റെന്‍ഡന്‍സ് നിര്‍ബന്ധമാണ്. സ്‌കൂളിലെത്താത്ത കുട്ടികളുണ്ടെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Annual exams will be conducted for students of class 1 to 9: Minister V Sivankutty, Thiruvananthapuram, News, Education, Minister, Students, Kerala

Keywords:  Annual exams will be conducted for students of class 1 to 9: Minister V Sivankutty, Thiruvananthapuram, News, Education, Minister, Students, Kerala.

Post a Comment