ആന്ധ്രപ്രദേശ് വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി അന്തരിച്ചു; ആകസ്മിക വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി

 



ഹൈദരാബാദ്: (www.kvartha.com 21.02.2022) ആന്ധ്രാപ്രദേശ് ഐടി, വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി (50) തിങ്കളാഴ്ച രാവിലെ അന്തരിച്ചു. ഹൃദയ സ്തംഭനമാണ് മരണകാരണം. പുലര്‍ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗൗതം റെഡിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മേകപതി ഗൗതം റെഡ്ഡിയുടെ ആകസ്മിക വിയോഗത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി അഗാധമായ ദുഃഖവും രേഖപ്പെടുത്തി. ഗൗതം റെഡ്ഡിയെ തനിക്ക് ആദ്യനാളുകള്‍ മുതല്‍ അറിയാവുന്ന യുവ നേതാവാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, സംഭവത്തില്‍ വേദന രേഖപ്പെടുത്തുകയും തന്റെ കാബിനറ്റ് സഹപ്രവര്‍ത്തകന്റെ നഷ്ടം വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.

ദുബൈ എക്സ്പോയില്‍ പങ്കെടുക്കുന്നതിനായി ദുബൈയില്‍ പോയിരുന്ന ഗൗതം റെഡ്ഡി കഴിഞ്ഞ ദിവസമാണ് മടങ്ങിവന്നത്. നെല്ലൂര്‍ ജില്ലയിലെ ആത്മകൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ആന്ധ്രപ്രദേശ് നിയമസഭയിലെ അംഗമായിരുന്നു. 
    
ആന്ധ്രപ്രദേശ് വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി അന്തരിച്ചു; ആകസ്മിക വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി


1976 ഡിസംബര്‍ 31-ന് നെല്ലൂര്‍ മാരിപ്പാട് മണ്ഡലത്തിലെ ബ്രാഹ്മണപള്ളി ഗ്രാമത്തില്‍ മേകപതി രാജമോഹന്‍ റെഡ്ഡിയുടെയും മണിമഞ്ജരിയുടെയും മകനായാണ് റെഡ്ഡി ജനിച്ചത്. യുകെയിലെ മാന്‍ജസ്റ്റര്‍ യൂനിവേഴ്‌സിറ്റിയില്‍ ടെക്‌സ്‌റ്റൈല്‍സില്‍ എം എസ് സി ചെയ്തു. 2014-ലും പിന്നീട് 2019-ലും ആത്മകൂരില്‍ നിന്ന് ആദ്യമായി എം എല്‍ എയായി. ഭാര്യയും മകനുമാണ് അദ്ദേഹത്തിനുള്ളത്.

2019ല്‍ വൈ എസ് ആര്‍ സി പി അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് മന്ത്രിസഭയില്‍ അദ്ദേഹം മന്ത്രിയായി. കെ എം സി ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.

Keywords:  News, National, India, Andhra Pradesh, CM, Chief Minister, Death, Minister, Hospital, Andhra Pradesh Minister Mekapati Goutham Reddy Dies Of Heart Attack
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia