ഒരു വിലവർധനവ് കൂടി; അമുൽ പാലിന് ലിറ്ററിന് രണ്ട് 2 കൂട്ടി; ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ; പുതിയ നിരക്കുകൾ ഇങ്ങനെ

 


ന്യൂഡെൽഹി: (www.kvartha.com 28.02.2022) പാലിന്റെ വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിക്കുമെന്ന് അമുൽ പ്രഖ്യാപിച്ചു. ‘അമുൽ’ എന്ന ബ്രാൻഡിൽ പാലും പാലുൽപന്നങ്ങളും വിൽക്കുന്ന ഗുജറാത് കോ - ഓപറേറ്റീവ് മിൽക് മാർകറ്റിംഗ് ഫെഡറേഷനാണ് (ജിസിഎംഎംഎഫ്) തീരുമാനം അറിയിച്ചത്. പുതിയ വിലകൾ മാർച് ഒന്ന് മുതൽ ഇൻഡ്യയിലുടനീളം പ്രാബല്യത്തിൽ വരും.
                   
ഒരു വിലവർധനവ് കൂടി; അമുൽ പാലിന് ലിറ്ററിന് രണ്ട് 2 കൂട്ടി; ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ; പുതിയ നിരക്കുകൾ ഇങ്ങനെ

ഗുജറാതിലെ അഹ്‍മ ദാബാദ്, സൗരാഷ്ട്ര മേഖലകളിൽ അമുൽ ഗോൾഡ് വില 500 മിലി ലിറ്ററിന് 30 രൂപയും അമുൽ താസ 500 മിലി ലിറ്ററിന് 24 രൂപയും അമുൽ ശക്തി 500 മിലി ലിറ്ററിന് 27 രൂപയും ആയിരിക്കും. ലിറ്ററിന് രണ്ട് രൂപയുടെ വില വർധനവിലൂടെ എംആർപിയിൽ നാല് ശതമാനം വർധനയാണുണ്ടാവുക. ഇത് ശരാശരി ഭക്ഷ്യ വിലക്കയറ്റത്തേക്കാൾ വളരെ കുറവാണെന്ന് കംപനി പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് കംപനി അവസാനമായി പാലിന്റെ വില വർധിപ്പിച്ചത്. പാകേജിംഗ്, ലോജിസ്റ്റിക്‌സ്, കന്നുകാലി തീറ്റ ചെലവ് തുടങ്ങിയവയുടെ വില കൂടിയതിനാലാണ് പുതിയ തീരുമാനമെന്ന് കംപനി അറിയിച്ചു.

Keywords:  News, National, Top-Headlines, Food, Price, Rate, New Delhi, Gujrath, India, Amul, Milk, Company, Amul Increases Price of Milk by Rs 2 Per Litre From Tomorrow.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia