Follow KVARTHA on Google news Follow Us!
ad

ഫുട്‌ബോള്‍ പരിശീലകനായി ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍; 'ജുണ്ഡ്' റിലീസ് തീയതി പ്രഖ്യാപിച്ചു

Amitabh Bachchan's Jhund to release on March 4 in theatres#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com 02.02.2022) ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ നായകനാകുന്ന ചിത്രം 'ജുണ്ഡ്' റിലീസ് തീയതി പ്രഖ്യാപിച്ചു. അമിതാഭ് ബച്ചന്‍ തന്നെയാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നാഗ്‌രാജ് മഞ്ജുളെയുടെ സംവിധാനത്തിലുള്ള ചിത്രം മാര്‍ച് നാലിന് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്കെത്തും. 

ചിത്രം ഒടിടി റിലീസായിരിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നെങ്കിലും തിയേറ്ററുകളില്‍ തന്നെയാകും എത്തുകയെന്ന് വ്യക്തമായിരിക്കുകയാണ്.

: News, National, India, Mumbai, Amitabh Batchan, Entertainment, Amitabh Bachchan's Jhund to release on March 4 in theatres


ഫുട്‌ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നത്. വിജയ് ബര്‍സെ എന്ന ഫുട്‌ബോള്‍ പരശീലകന്റെ വേഷത്തിലാണ് താരമെത്തുക. തെരുവ് കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്ന സംഘടനയുടെ സ്ഥാപകനാണ് വിജയ് ബര്‍സെ.

കൃഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, രാജ് ഹിരേമാത്, സവതി രാജ്, നാഗ്‌രാജ് മഞ്ജുളെ, ഗാര്‍ഗീ കുല്‍ക്കര്‍ണി, സന്ദീപ് സിംഗ്, മീനു അറോറ എന്നിവരാണ് നിര്‍മാണം. ആകാശ് തൊസാര്‍, റിങ്കു, രാജ്ഗുരു, വിക്കി കദിയാന്‍, ഗണേശ് ദേശ്മുഖ് എന്നിവരും ചിത്രത്തിലുണ്ട്. 


Keywords: News, National, India, Mumbai, Amitabh Batchan, Entertainment, Amitabh Bachchan's Jhund to release on March 4 in theatres

Post a Comment