Follow KVARTHA on Google news Follow Us!
ad

യുക്രൈനില്‍ നിന്ന് 250 ഇന്‍ഡ്യക്കാരെ വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്‍ഡ്യയുടെ രണ്ടാമത്തെ വിമാനം ഡെല്‍ഹിയില്‍ എത്തി; ബുഡാപെസ്റ്റില്‍ നിന്ന് മൂന്നാമത്തെ വിമാനം ഉടന്‍ എത്തും

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Ukraine,Trending,Passenger,Minister,Air India,Embassy,National,
ന്യൂഡെല്‍ഹി: (www.kvartha.com 27.02.2022) യുക്രൈനില്‍ കുടുങ്ങിയ 250 ഇന്‍ഡ്യന്‍ പൗരന്മാരുമായി റൊമാനിയന്‍ തലസ്ഥാനമായ ബുകാറെസ്റ്റില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്‍ഡ്യയുടെ രണ്ടാമത്തെ ഒഴിപ്പിക്കല്‍ വിമാനം ഞായറാഴ്ച പുലര്‍ചെ ഡെല്‍ഹി വിമാനത്താവളത്തില്‍ എത്തിയതായി സര്‍കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 
Air India's second flight carrying 250 Indian evacuees from Ukraine lands in Delhi, New Delhi, News, Ukraine, Trending, Passenger, Minister, Air India, Embassy, National.



സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനത്താവളത്തില്‍ യാത്രക്കാരെ റോസാപ്പൂക്കള്‍ നല്‍കി സ്വീകരിച്ചു.

Air India's second flight carrying 250 Indian evacuees from Ukraine lands in Delhi, New Delhi, News, Ukraine, Trending, Passenger, Minister, Air India, Embassy, National

യുക്രൈനിലെ റഷ്യന്‍ സൈനിക ആക്രമണത്തിനിടയില്‍ ഒറ്റപ്പെട്ടുപോയ പൗരന്മാരെ തിരിച്ചെത്തിക്കുന്ന നടപടി ശനിയാഴ്ചയാണ് ഇന്‍ഡ്യ ആരംഭിച്ചത്. ആദ്യത്തെ വിമാനമായ AI1944 219 യാത്രക്കാരുമായി ബുകാറെസ്റ്റില്‍ നിന്നും വൈകുന്നേരം മുംബൈയിലെത്തി.

250 ഇന്‍ഡ്യന്‍ പൗരന്മാരുമായി AI1942 എന്ന രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെ ഡെല്‍ഹി വിമാനത്താവളത്തില്‍ എത്തി എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്‍ഡ്യയുടെ മൂന്നാമത്തെ ഒഴിപ്പിക്കല്‍ വിമാനമായ AI1940 240 യാത്രക്കാരുമായി ഞായറാഴ്ച ഡെല്‍ഹിയിലെത്തുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മടങ്ങിയെത്തിയവരെ അഭിസംബോധന ചെയ്തുകൊണ്ട് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു, 'നിങ്ങള്‍ എല്ലാവരും വളരെ പ്രയാസകരമായ നിമിഷത്തിലൂടെയാണ് കടന്നുപോയതെന്ന് അറിയാം. എന്നാല്‍ ഓരോ ഘട്ടത്തിലും പ്രധാനമന്ത്രി നിങ്ങളോടൊപ്പമുണ്ട് എന്ന് അറിയണം. എല്ലാത്തിലും ഇന്‍ഡ്യന്‍ സര്‍കാര്‍ നിങ്ങളോടൊപ്പമുണ്ട്. ഓരോ ഘട്ടത്തിലും 130 കോടി ഇന്‍ഡ്യക്കാര്‍ നിങ്ങളോടൊപ്പമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രേനിയന്‍ പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്‌കിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാവരേയും സുരക്ഷിതമായി വീട്ടിലെത്തിക്കാന്‍ ചര്‍ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ സര്‍കാരുമായും ചര്‍ചകള്‍ നടക്കുന്നുണ്ടെന്നും ഒറ്റപ്പെട്ടുപോയ ഓരോ ഇന്‍ഡ്യക്കാരനെയും യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ച ശേഷമേ ഇന്‍ഡ്യന്‍ സര്‍കാരിന് ആശ്വാസം ലഭിക്കൂവെന്നും മന്ത്രി പറഞ്ഞു.

'അതിനാല്‍, നിങ്ങളുടെ എല്ലാ സുഹൃത്തുക്കള്‍ക്കും നിങ്ങളുടെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ഈ സന്ദേശം കൈമാറുക, ഞങ്ങള്‍ അവര്‍ക്കൊപ്പമുണ്ടെന്നും അവരുടെ സുരക്ഷിതമായ യാത്ര ഞങ്ങള്‍ ഉറപ്പുനല്‍കും' എന്നും സിന്ധ്യ പറഞ്ഞു.

'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ഞാന്‍ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. നിങ്ങളെ എല്ലാവരെയും തിരികെ കൊണ്ടുവരാന്‍ വളരെയധികം പരിശ്രമിച്ച എയര്‍ ഇന്‍ഡ്യയുടെ ടീമിനെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ സൈനിക ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 ന് രാവിലെ മുതല്‍ സിവില്‍ എയര്‍ക്രാഫ്റ്റ് ഓപറേഷനുകള്‍ക്കായി യുക്രേനിയന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്. അതിനാല്‍, ഇന്‍ഡ്യന്‍ ഒഴിപ്പിക്കല്‍ വിമാനങ്ങള്‍ ബുകാറെസ്റ്റില്‍ നിന്നും ബുഡാപെസ്റ്റില്‍ നിന്നുമാണ് യാത്ര തുടരുന്നത്.

'യുക്രൈന്‍-റൊമാനിയ അതിര്‍ത്തിയിലും യുക്രൈന്‍-ഹംഗറി അതിര്‍ത്തിയിലും എത്തിയ ഇന്‍ഡ്യന്‍ പൗരന്മാരെ യഥാക്രമം ബുകാറെസ്റ്റിലേക്കും ബുഡാപെസ്റ്റിലേക്കും ഇന്‍ഡ്യന്‍ സര്‍കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ റോഡ് മാര്‍ഗം കൊണ്ടുപോയി. അതുകൊണ്ടുതന്നെ ഈ എയര്‍ ഇന്‍ഡ്യ വിമാനങ്ങളില്‍ അവരെ സുരക്ഷിതമായി എത്തിക്കാന്‍ കഴിയും,' എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷപ്പെടുത്തിയ പൗരന്മാരില്‍ നിന്ന് ഒഴിപ്പിക്കല്‍ വിമാനങ്ങള്‍ക്ക് സര്‍കാര്‍ പണം ഈടാക്കുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

സിന്ധ്യ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ എയര്‍ ഇന്‍ഡ്യ ട്വിറ്റെറില്‍ പങ്കുവെച്ചു. 'ഫെബ്രുവരി 27 ന് അതിരാവിലെ AI 1942 വഴി ബുകാറെസ്റ്റില്‍ നിന്ന് ഡെല്‍ഹിയിലേക്ക് തിരിച്ച ഇന്‍ഡ്യന്‍ പൗരന്മാരെ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സ്വീകരിക്കുന്നു, യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനില്‍ കുടുങ്ങിപ്പോയ ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കാന്‍ ഓപറേഷന്‍ നടത്തി,' എന്നും എയര്‍ലൈന്‍ പറഞ്ഞു.

16,000 ത്തോളം ഇന്‍ഡ്യക്കാര്‍, പ്രധാനമായും വിദ്യാര്‍ഥികള്‍, യുക്രൈനില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വിദേശകാര്യ സെക്രടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല ഫെബ്രുവരി 24 ന് പറഞ്ഞിരുന്നു.

ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഉപയോഗിച്ച് ഇന്‍ഡ്യന്‍ സര്‍കാര്‍ ഉദ്യോഗസ്ഥരുമായി മുന്‍കൂര്‍ അനുവാദമില്ലാതെ യുക്രൈനിലെ ഇന്‍ഡ്യന്‍ പൗരന്മാര്‍ ഒരു അതിര്‍ത്തി പോസ്റ്റുകളിലേക്കും മാറരുതെന്ന് യുക്രൈനിലെ ഇന്‍ഡ്യന്‍ എംബസി ശനിയാഴ്ച ട്വിറ്റെറില്‍ അറിയിച്ചു.

'വിവിധ അതിര്‍ത്തി ചെക്പോസ്റ്റുകളിലെ സാഹചര്യം സെന്‍സിറ്റീവാണ്, നമ്മുടെ പൗരന്മാരെ ഏകോപിപ്പിച്ച് ഒഴിപ്പിക്കാന്‍ എംബസി നമ്മുടെ അയല്‍രാജ്യങ്ങളിലെ എംബസികളുമായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു,' എന്നും ട്വിറ്റെറില്‍ പരാമര്‍ശിച്ചു.

മുന്‍കൂര്‍ അറിയിപ്പില്ലാതെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ എത്തുന്ന ഇന്‍ഡ്യന്‍ പൗരന്മാരെ സഹായിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണെന്ന് യുക്രൈനിലെ ഇന്‍ഡ്യന്‍ എംബസി പറഞ്ഞു.

യുക്രൈനിലെ പടിഞ്ഞാറന്‍ നഗരങ്ങളില്‍ വെള്ളം, ഭക്ഷണം, താമസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലഭിക്കുന്നത് താരതമ്യേന സുരക്ഷിതവും അഭികാമ്യവുമാണ്. എന്നാല്‍ സ്ഥിതിഗതികള്‍ പൂര്‍ണമായി മനസ്സിലാക്കാതെ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ എത്തിച്ചേരുന്നത് ബുദ്ധിയല്ലെന്നും പറയുന്നു.

'നിലവില്‍ കിഴക്കന്‍ മേഖലയിലുള്ള എല്ലാവരും കൂടുതല്‍ നിര്‍ദേശങ്ങള്‍ ഉണ്ടാകുന്നതുവരെ അവരുടെ നിലവിലെ താമസ സ്ഥലങ്ങളില്‍ തന്നെ തുടരാനും ശാന്തത പാലിക്കാനും കഴിയുന്നത്ര വീടിനകത്തോ ഷെല്‍ടറുകളിലോ തുടരാനും അഭ്യര്‍ഥിക്കുന്നു. ഭക്ഷണം, വെള്ളം, സൗകര്യങ്ങള്‍ എന്നിവ ലഭ്യമായാലും അവിടെ തന്നെ ക്ഷമയോടെയിരിക്കുക. 'എന്നും എംബസി പറഞ്ഞു.


Keywords: Air India's second flight carrying 250 Indian evacuees from Ukraine lands in Delhi, New Delhi, News, Ukraine, Trending, Passenger, Minister, Air India, Embassy, National.

Post a Comment