ന്യൂഡെല്‍ഹി: (www.kvartha.com 26.02.2022) റഷ്യന്‍ സൈനിക ആക്രമണത്തെത്തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിയ ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കാന്‍ മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്‍ഡ്യ വിമാനം ശനിയാഴ്ച രാവിലെ റൊമാനിയന്‍ തലസ്ഥാനമായ ബുകാറെസ്റ്റില്‍ ഇറങ്ങി.
എ ഐ 1943 വിമാനം, ഇന്‍ഡ്യന്‍ സമയം പുലര്‍ചെ 3.40 ന് മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നു, രാവിലെ 10.45 ന് ബുകാറെസ്റ്റ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതായി മുതിര്‍ന്ന സര്‍കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റോഡ് മാര്‍ഗം യുക്രൈയിന്‍-റൊമാനിയ അതിര്‍ത്തിയിലെത്തിയ ഇന്‍ഡ്യന്‍ പൗരന്മാരെ ഭാരത സര്‍കാര്‍ ഉദ്യോഗസ്ഥര്‍ ബുകാറെസ്റ്റിലേക്ക് കൊണ്ടുപോയി. അവരെ എയര്‍ ഇന്‍ഡ്യ വിമാനത്തിലേക്ക് മാറ്റാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
ബോയിംഗ് 787 വിമാനത്തില്‍ ഒരേസമയം 256 യാത്രക്കാരെ വഹിക്കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു.
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ എയര്‍ ഇന്‍ഡ്യ ശനിയാഴ്ച ബുകാറെസ്റ്റിലേക്കും ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കും കൂടുതല്‍ വിമാനങ്ങള്‍ എത്തിക്കും.
ഫെബ്രുവരി 24 ന് രാവിലെ മുതല്‍ സിവില്‍ എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി യുക്രൈയിന്‍ വ്യോമാതിര്‍ത്തി അടച്ചിരുന്നു, അതിനാല്‍ ബുകാറെസ്റ്റില്‍ നിന്നും ബുഡാപെസ്റ്റില്‍ നിന്നും പാലായനം ചെയ്യാനുള്ള വിമാനങ്ങള്‍ പറക്കും. ഏകദേശം 20,000 ഇന്‍ഡ്യക്കാര്‍, പ്രധാനമായും വിദ്യാർഥികള്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വ്യോമാതിര്‍ത്തി അടയ്ക്കുന്നതിന് മുമ്പ്, ഫെബ്രുവരി 22 ന് യുക്രൈന്റെ തലസ്ഥാനമായ കൈവിലേക്ക് എയര്‍ ഇന്‍ഡ്യ ഒരു വിമാനം അയച്ചിരുന്നു, അതില്‍ 240 പേരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നിരുന്നു.
ഫെബ്രുവരി 24 നും ഫെബ്രുവരി 26 നും രണ്ട് വിമാനങ്ങള്‍ കൂടി എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഫെബ്രുവരി 24 ന് റഷ്യന്‍ ആക്രമണം ആരംഭിക്കുകയും യുക്രൈന്‍ വ്യോമാതിര്‍ത്തി അടച്ചുപൂട്ടുകയും ചെയ്തു. ഒറ്റപ്പെട്ടുപോയ ഇന്‍ഡ്യന്‍ പൗരന്മാരെ തിരികെയെത്തിക്കാനുള്ള പ്രത്യേക സര്‍കാര്‍ ചാര്‍ടര്‍ വിമാനങ്ങള്‍ ശനിയാഴ്ച ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ബുകാറെസ്റ്റിലേക്കും ബുഡാപെസ്റ്റിലേക്കും ബോയിംഗ് 787 വിമാനങ്ങളില്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്‍ഡ്യ വെള്ളിയാഴ്ച രാത്രി ട്വിറ്ററില്‍ അറിയിച്ചിരുന്നു.
റൊമാനിയയില്‍ നിന്നും ഹംഗറിയില്‍ നിന്നും പലായനം ചെയ്യാനുള്ള വഴികള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് യുക്രൈനിലെ ഇന്‍ഡ്യന്‍ എംബസി വെള്ളിയാഴ്ച അറിയിച്ചു. ഇൻഡ്യൻ യാത്രക്കാരോട് അവരുടെ പാസ്പോര്‍ടുകള്‍, പണം (യുഎസ് ഡോളറില്‍), മറ്റ് അവശ്യവസ്തുക്കള്‍, കോവിഡ്19 വാക്‌സിനേഷന്‍ സര്‍ടിഫികറ്റുകള്‍ എന്നിവ സഹിതം അതിര്‍ത്തി ചെക് പോസ്റ്റുകളിലേക്ക് വരാന്‍ എംബസി നിര്‍ദേശിച്ചു.
'ഇന്‍ഡ്യന്‍ പതാക പ്രിന്റ് എടുത്ത് യാത്ര ചെയ്യുമ്പോള്‍ വാഹനങ്ങളിലും ബസുകളിലും പ്രാധാന്യത്തോടെ പതിക്കണമെന്നും പറയുന്നു.
കൈവിനും റൊമാനിയന്‍ ബോര്‍ഡര്‍ ചെക്പോസ്റ്റിനും ഇടയിലുള്ള ദൂരം ഏകദേശം 600 കിലോമീറ്ററാണ്, റോഡ് മാര്‍ഗം ഇത് പിന്നിടാന്‍ എട്ടര മണിക്കൂര്‍ മുതല്‍ 11 മണിക്കൂര്‍ വരെ എടുക്കും. റൊമാനിയന്‍ ബോര്‍ഡര്‍ ചെക്പോസ്റ്റില്‍ നിന്ന് ഏകദേശം 500 കിലോമീറ്റര്‍ അകലെയാണ് ബുചാറെസ്റ്റ് സ്ഥിതി ചെയ്യുന്നത്, റോഡ് മാര്‍ഗം ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ എടുക്കും. കൈവിനും ഹംഗേറിയന്‍ അതിര്‍ത്തി ചെക്പോസ്റ്റിനും ഇടയിലുള്ള ദൂരം ഏകദേശം 820 കിലോമീറ്ററാണ്, റോഡ് മാര്‍ഗം 12-13 മണിക്കൂര്‍ എടുക്കും.
Keywords: India, National, New Delhi, News, Top-Headlines, Ukraine, Air India, Russia, Military, Attack, Mumbai, Road, Kilometer, Covid, Vaccination,Romania, Certificate, Air India plane lands in Bucharest to evacuate Indians stranded in Ukraine
യുക്രൈനിൽ നിന്ന് ഇന്‍ഡ്യക്കാരെ നാട്ടിലെത്തിക്കാൻ നടക്കുന്നത് തീവ്രശ്രമങ്ങൾ; എയര്‍ ഇന്‍ഡ്യ വിമാനം ബുകാറെസ്റ്റില്‍ ഇറങ്ങി; കൂടുതൽ വിമാനങ്ങൾ എത്തുന്നു
Air India plane lands in Bucharest to evacuate Indians stranded in Ukraine
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍