യുവതിയുടെ പിതാവ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇരയായ 20 വയസുകാരി ഉപരി പഠനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഓസ്ട്രേലിയയിലാണ് താമസിക്കുന്നതെന്നാണ് റിപോര്‍ട്.
കാമുകിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിക്കുക മാത്രമല്ല, അത് അവളുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ന്യൂ റാണിപിലെ സതത്യ അവന്യൂവില്‍ താമസിക്കുന്ന പാര്‍ത് ചമ്പനേരി എന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇരുവരും സൗഹൃദത്തിലാവുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി.
പല അവസരങ്ങളിലും ഇരുവരും തമ്മില്‍ അടുത്തിടപഴകുകയും ഇതൊക്കെ പ്രതി തന്റെ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതാണ് പിന്നീട് യുവതിയെ ബ്ലാക് മെയില്‍ ചെയ്യാന്‍ ഉപയോഗിച്ചത്.
ഉപരിപഠനത്തിനായി യുവതി ഓസ്ട്രേലിയയിലേക്ക് പോയതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിന് തടസമാകുകയും താരതമ്യേന അകല്‍ച്ച സംഭവിക്കുകയും ചെയ്തു.
അടുത്തിടെ പെണ്‍കുട്ടി യുവാവുമായുള്ള ബന്ധത്തില്‍ നിന്നും വേര്‍പിരിഞ്ഞു. ഇതോടെയാണ് പ്രതികാരമെന്നോണം ചമ്പനേരി അവളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്.
തുടര്‍ന്ന് ഇതേ ചിത്രങ്ങള്‍ അവളുടെ ബന്ധുവിന് അയച്ചു കൊടുക്കുകയും ചെയ്തു. യുവതിയോട് ചമ്പനേരിയെ അണ്‍ബ്ലോക് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും ഇതോടെ യുവാവ് ഭീഷണപ്പെടുത്തിയെന്നും തുടര്‍ന്ന് പിതാവ് പരാതിയുമായി സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്യുന്നു.
Keywords: Ahmedabad: Enraged man circulates ex-lover’s pics on social media after she snaps ties with him, Ahmedabad, News, Social Media, Report, Complaint, Arrested, National.