Follow KVARTHA on Google news Follow Us!
ad

യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു; ലോകം തങ്ങള്‍ക്കൊപ്പം; അന്തിമ വിജയം രാജ്യത്തിനുതന്നെയെന്നും സെലന്‍സ്‌കി

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, Ukraine,News,Gun Battle,Trending,World,
കെയ് വ്: (www.kvartha.com 26.02.2022) റഷ്യ- യുക്രൈന്‍ യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ കടുപ്പമുള്ളതാകുന്നു. സൈനിക നടപടിയില്‍ ഇരുഭാഗത്തിനും ആളപായവും മറ്റ് നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. 

സൈനിക അധിനിവേശത്തിന്റെ ഭാഗമായി തലസ്ഥാനമായ കെയ് വ് അടച്ചിട്ട സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന അറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി രംഗത്തെത്തിയിരിക്കയാണ്. യുദ്ധവിരുദ്ധ സഖ്യം ശക്തമായി പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ശനിയാഴ്ച രാവിലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള സംഭാഷണത്തിന് ശേഷം ആയുധങ്ങള്‍ യുക്രൈനിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. പുലര്‍ചെ തന്നെ മോസ്‌കോ നഗരം പിടിച്ചെടുക്കാന്‍ ശ്രമിക്കുമെന്ന് സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് തലസ്ഥാനത്ത് റഷ്യന്‍ സൈന്യത്തെ യുക്രൈന്‍ സൈനികര്‍ നേരിട്ടത്. 

After talks with Macron, Ukraine President says ‘weapons are on way’ as war arrives in Kyiv, Ukraine, News, Gun Battle, Trending, World


സിവിലിയന്‍ സന്നദ്ധ പ്രവര്‍ത്തകരും റഷ്യയെ പരാജയപ്പെടുത്താന്‍ തയാറായി സൈന്യത്തോടൊപ്പം ചേര്‍ന്നതായും സെലന്‍സ്‌കി പറഞ്ഞു. ലോകം യുക്രൈനിനൊപ്പമാണെന്നും വിജയം നമ്മുടേതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യുക്രൈന്‍ അധിനിവേശത്തെ അപലപിക്കുന്ന യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തിരുന്നു. യുക്രൈനിലെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചും റഷ്യന്‍ സൈന്യത്തെ അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പ്രമേയം.

 15അംഗങ്ങളുള്ള സമിതിയില്‍ 11രാജ്യങ്ങളും പിന്തുണച്ച് വോട് ചെയ്തിരുന്നു. എന്നാല്‍ ഇന്‍ഡ്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങള്‍ വോടെടുപ്പില്‍ നിന്നും വിട്ടുനിന്നു. യുഎന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല.

Keywords: After talks with Macron, Ukraine President says ‘weapons are on way’ as war arrives in Kyiv, Ukraine, News, Gun Battle, Trending, World.

Post a Comment