Follow KVARTHA on Google news Follow Us!
ad

തന്റെ സ്വകാര്യത ഹനിക്കപ്പെട്ടു: അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇരയായ നടിയുടെ കത്ത്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Letter,Actress,Cinema,Trending,attack,Probe,Kerala,
കൊച്ചി: (www.kvartha.com 05.02.2022) നടിയെ ആക്രമിച്ച കേസിലെ അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി രംഗത്ത്. ദൃശ്യം ചോര്‍ന്നുവെന്ന വാര്‍ത്തകളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചു.
                  
Actress attack case: Actress demanded probe on alleged leak visuals, Kochi, News, Letter, Actress, Cinema, Trending, Attack, Probe, Kerala.

നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. വിചാരണ കോടതിയില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണെന്ന് പ്രധാനമന്ത്രി അടക്കമുള്ള സുപ്രധാന വ്യക്തികള്‍ക്ക് അയച്ച കത്തില്‍ നടി ചൂണ്ടിക്കാട്ടുന്നു.

ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടു. പ്രതിയായ ദിലീപിന്റെ കയ്യില്‍ ദൃശ്യങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് സംശയമുണ്ട്. വിദേശത്തേക്ക് ഈ ദൃശ്യങ്ങള്‍ അയച്ചോ എന്നും പരിശോധിക്കണമെന്നും നടി കത്തില്‍ ആവശ്യപ്പെടുന്നു.

2019 ഡിസംബര്‍ 20ന് ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നതായി സംസ്ഥാന ഫോറന്‍സിക് വിഭാഗവും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ അന്വേഷണം തേടി നടിയുടെ നീക്കം.

Keywords: Actress attack case: Actress demanded probe on alleged leak visuals, Kochi, News, Letter, Actress, Cinema, Trending, Attack, Probe, Kerala.

Post a Comment