6 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനം വിഫലമായി: കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത 7 വയസ്സുകാരന്‍ മരിച്ചു

 


ദാമോ (മധ്യപ്രദേശ്): (www.kvartha.com 28.02.2022) ആറു മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനം വിഫലമായി. കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത ഏഴു വയസ്സുകാരന്‍ മരിച്ചതായി ഡോക്ടര്‍മാര്‍. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം.

6 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനം വിഫലമായി: കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത 7 വയസ്സുകാരന്‍ മരിച്ചു

ഞായറാഴ്ച രാവിലെ 11.30നാണ് ധര്‍മേന്ദ്ര അത്യയുടെ മകന്‍ പ്രിയാന്‍ഷ് അത്യ ബര്‍ഖേദ ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ വീണത്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്. ആറുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷം വൈകിട്ട് 6.30ന് കുട്ടിയെ പുറത്തെടുത്ത് പട്ടേര ബ്ലോകിലെ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

പുറത്തെടുക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ കുട്ടി മരിച്ചതായി ബ്ലോക് മെഡികല്‍ ഓഫിസര്‍ അശോക് ബറോണ പറഞ്ഞു. പോസ്റ്റ്മോര്‍ടെം നടപടികള്‍ക്കായി പൊലീസിനെ അറിയിച്ചതായും ബറോണ പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

15 മുതല്‍ 20 അടി വരെ താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. ഏകദേശം ഏഴിഞ്ച് വ്യാസമുണ്ട് കുഴല്‍ക്കിണറിന്. കുടുംബത്തോടൊപ്പം കൃഷിയിടത്തിലേക്ക് പോയ പ്രിയാന്‍ഷ് കാല്‍തെറ്റി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.

Keywords: 7-year-old declared dead after being taken out from borewell in MP’s Damoh district, Madhya Pradesh, News, Child, Accidental Death, Hospital, Doctor, Police, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia