Follow KVARTHA on Google news Follow Us!
ad

പൊന്നാനിയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി വയോധികനെ ചവിട്ടി കൊന്നതായി റിപോര്‍ട്

62 Year old man killed in Ponnani Malappuram#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മലപ്പുറം: (www.kvartha.com 25.02.2022) പൊന്നാനിയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി വയോധികനെ ചവിട്ടി കൊന്നതായി റിപോര്‍ട്. പൊന്നാനി ഗേള്‍സ് സ്‌കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന മോഹനന്‍ (62) ആണ് മരിച്ചത്. സംഭവത്തില്‍ പൊന്നാനി പൊലീസ് കേസെടുത്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സുബ്രഹ്മണ്യനും ബന്ധുക്കളായ അയല്‍വാസികളും തമ്മില്‍ വര്‍ഷങ്ങളായി വഴിയെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. സംഭവത്തില്‍ തിരൂര്‍ കോടതിയില്‍ കേസും നടക്കുന്നുണ്ട്. ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ അയല്‍വാസികളും സുബ്രഹ്മണ്യന്റെ വീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അയല്‍വാസികള്‍ സുബ്രഹ്മണ്യനെ ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. 

News, Kerala, State, Malappuram, Crime, Killed, Police, Case, 62 Year old man killed in Ponnani Malappuram


ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യനെ പൊന്നാനി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മുന്‍ എംപി സി ഹരിദാസിന്റെ ഡ്രൈവറായിരുന്നു സുബ്രഹ്മണ്യന്‍. ഭാര്യ: രാധ മകന്‍: രഹാന്‍.

Keywords: News, Kerala, State, Malappuram, Crime, Killed, Police, Case, 62 Year old man killed in Ponnani Malappuram

Post a Comment