Follow KVARTHA on Google news Follow Us!
ad

വിവാഹ വാഗ്ദാനം നല്‍കി 51 കാരിയില്‍ നിന്നും തട്ടിയെടുത്തത് 23 ലക്ഷം; പരാതിയില്‍ കേസെടുത്ത് പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,Cheating,Police,Complaint,Woman,Probe,Kerala,News,
തിരുവനന്തപുരം: (www.kvartha.com 04.02.2022) വിവാഹവാഗ്ദാനം നല്‍കി 51 കാരിയില്‍ നിന്നും തട്ടിയെടുത്തത് 23 ലക്ഷം. ഇതുസംബന്ധിച്ച യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി. വൈവാഹിക പോര്‍ടല്‍ വഴി പരിചയപ്പെട്ടയാളാണ് പണം തട്ടിയതെന്നാണ് പരാതി.

51 Year-old loses Rs 23 lakh to man who promised her marriage, Thiruvananthapuram, Cheating, Police, Complaint, Woman, Probe, Kerala, News

വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും പുറത്തിറങ്ങാന്‍ പണം കെട്ടിവയ്ക്കണമെന്നും യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ സൈബര്‍ ക്രൈം പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വിവാഹമോചിതയായ 51 കാരി 2021 ജനുവരിയിലാണ് വൈവാഹിക പോര്‍ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതും പിന്നാലെ തട്ടിപ്പുകാരനെ പരിചയപ്പെടുന്നതും. ലോകാരോഗ്യസംഘടനയിലെ ഡോക്ടറായി ജോര്‍ദാനിലെ ഉള്‍നാട്ടില്‍ ജോലിചെയ്യുന്നു എന്ന് പറഞ്ഞാണ് തട്ടിപ്പുകാരന്‍ സ്ത്രീയുമായി പരിചയപ്പെടുന്നത്. ഫോണില്‍ സംസാരിക്കാന്‍ പറ്റില്ലെന്ന് വിശ്വസിപ്പിച്ച തട്ടിപ്പുകാരന്‍ വാട്സ് ആപ് സന്ദേശങ്ങളിലൂടെയാണ് സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് യുവതിയെ നേരില്‍ കാണാനായി ഇന്‍ഡ്യയിലേക്ക് വരുന്നുവെന്ന് നവംബറില്‍ അറിയിച്ചു.

ഇതിന് ശേഷമാണ് ഡെല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും പുറത്തിറങ്ങണമെങ്കില്‍ 22.75 ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടിവരുമെന്നും കാട്ടി സന്ദേശമയച്ചത്. പരാതിക്കാരിക്ക് നല്‍കാന്‍ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവന്നതാണ് പ്രശ്‌നമെന്നും ഇയാള്‍ അറിയിച്ചു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീയും പരാതിക്കാരിയെ വിളിച്ച് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെയാണ് ഇവര്‍ പണം കൈമാറിയത്. കസ്റ്റംസ് ഫീ, ഡെസ്പാച് ഫീ, ഇന്‍സ്റ്റലേഷന്‍ ഫീ, നോടറിക്കുള്ള ചെലവ്, സ്റ്റാമ്പ് ഡ്യൂടി തുടങ്ങിയ ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞായിരുന്നു പണം വാങ്ങിയത്.

നാലുപേരുടെ പേരിലുള്ള നാല് വ്യത്യസ്ത അകൗണ്ടുകളിലേക്കായിരുന്നു പണം കൈമാറാന്‍ ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ 23 ലക്ഷം രൂപ അയച്ചു. തുടര്‍ന്നും പണം ആവശ്യപ്പെട്ട് തുടങ്ങിയതോടെയാണ് താന്‍ കബളിക്കപ്പെട്ടുവെന്ന് പരാതിക്കാരി തിരിച്ചറിയുന്നത്. ഇതോടെയാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്.

അതേസമയം, പ്രതികളുപയോഗിച്ച ഫോണുകള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതലും ഇന്റര്‍നെറ്റ് കോളുകളായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ പണം കൈമാറിയ ഒരു അകൗണ്ട് ബെന്‍ഗ്ലൂറി
ലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords: 51 Year-old loses Rs 23 lakh to man who promised her marriage, Thiruvananthapuram, Cheating, Police, Complaint, Woman, Probe, Kerala, News.

Post a Comment