Follow KVARTHA on Google news Follow Us!
ad

അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 400 പുതുതലമുറ വന്ദേഭാരത് തീവണ്ടികള്‍, 100 പിഎം ഗതിശക്തി കാര്‍ഗോ ടെര്‍മിനലുകള്‍, മെട്രോ നിര്‍മാണത്തിനായി നൂതനമാര്‍ഗങ്ങള്‍, ഇന്‍ഡ്യന്‍ റെയില്‍വേയുടെ മുഖഛായ തന്നെ മാറ്റിമറിക്കുന്ന പ്രഖ്യാപനങ്ങളുമായി നിര്‍മല സിതാരാമന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Budget meet,Train,Minister,National,
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2022) അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതുതലമുറ വന്ദേഭാരത് തീവണ്ടികള്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മൂന്നുവര്‍ഷത്തിനുള്ളില്‍ 100 പി എം ഗതിശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ വികസിപ്പിക്കുമെന്നും മെട്രോ നിര്‍മാണത്തിനായി നൂതനമാര്‍ഗങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഇന്‍ഡന്ത്യന്‍ റെയില്‍വേയുടെ മുഖഛായ തന്നെ മാറ്റുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്.

400 new Vande Bharat trains announced in Budget, New Delhi, News, Budget meet, Train, Minister, National

സ്വകാര്യ ട്രെയിനുകളോടിക്കാനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടി നേരിട്ടതോടെ തദ്ദേശീയമായി വികസിപ്പിച്ച വന്ദേ ഭാരത് ട്രെയിനുകളുടെ ഉല്‍പാദനം കൂട്ടാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനത്തിനാണു ബജറ്റ് പച്ചക്കൊടി വീശിയിരിക്കുന്നത്. ഇഎംയു ട്രെയിന്‍ സെറ്റുകളായ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തെ വേഗം കൂടിയ ട്രെയിനുകളാണ്. നിലവില്‍ രണ്ടു ട്രെയിനുകളാണു സെര്‍വീസ് നടത്തുന്നത്.

ഡെല്‍ഹിയില്‍ നിന്നു വാരണാസിയിലേക്കും കത്രയിലേക്കും. ആസാദി കി അമൃത് മഹോല്‍സവിന്റെ ഭാഗമായി 75 ആഴ്ചകള്‍ കൊണ്ടു 75 വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണു 400 ട്രെയിനുകള്‍ എന്ന പുതിയ ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുന്നത്. 180 കിലോമീറ്റര്‍ വേഗം പരീക്ഷണ ഓട്ടങ്ങളില്‍ വന്ദേഭാരത് എത്തിയിട്ടുണ്ട്.

160 കിലോമീറ്ററാണു പ്രഖ്യാപിത വേഗമെങ്കിലും 130 കിലീമീറ്ററാണു ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന പരമാവധി വേഗം. രേഖപ്പെടുത്തിയിരിക്കുന്ന കൂടിയ ശരാശരി വേഗം മണിക്കൂറില്‍ 94 കിലോമീറ്ററാണ്. ചെന്നൈ പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്), റായ് ബറേലിയിലെ മോഡേണ്‍ കോച് ഫാക്ടറി (എംസിഎഫ്), കപൂര്‍ത്തലയിലെ റെയില്‍ കോച് ഫാക്ടറി (ആര്‍സിഎഫ്) എന്നിവിടങ്ങളിലാണു വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കുക.

Keywords: 400 new Vande Bharat trains announced in Budget, New Delhi, News, Budget meet, Train, Minister, National.

Post a Comment