Follow KVARTHA on Google news Follow Us!
ad

ഇനിയും തകർക്കല്ലേ, നാടിനെയും ജനതയേയും; റഷ്യ - യുക്രൈൻ സംഘർഷത്തിനിടെ മറ്റൊരു യു എൻ റിപോർട് പുറത്ത്; യുദ്ധം ദുരിതം വിതച്ച അഫ്ഗാനിസ്താനിൽ സ്ഥിതി ദയനീയം; 40 ലക്ഷം കുട്ടികളെ പോഷകാഹാരക്കുറവ് ബാധിക്കും; 1,37,000 പേര്‍ മരിച്ചേക്കും

4 million children to face malnutrition in 2022: UN Delegation, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കാബൂള്‍: (www.kvartha.com 27.02.2022) കുറഞ്ഞത് നാല് ദശലക്ഷം അഫ്ഗാന്‍ കുട്ടികളെയെങ്കിലും പോഷകാഹാരക്കുറവ് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവരില്‍ 1,37,000 പേര്‍ ഇക്കൊല്ലം മരിച്ചേക്കുമെന്നും യു എന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (ഒ സി എച് എ) അറിയിച്ചു. അഫ്ഗാനിസ്താനിലെ മാനുഷിക പ്രതിസന്ധി വിലയിരുത്തുന്നതിനായി കാബൂള്‍ സന്ദര്‍ശിച്ച ഒരു പ്രതിനിധി സംഘത്തെ ഒ സി എച് എ ഡയറക്ടര്‍ റീന ഗെലാനിയാണ് നയിച്ചത്. യുഎന്‍ സഹായം അനധികൃതമായി വിതരണം ചെയ്യുന്നുണ്ടെന്ന് നിരവധി അഫ്ഗാന്‍ പൗരന്മാര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനം.
       
News, World, Kabul, Top-Headlines, Afghanistan, Food, Children, Ukraine, War, Attack, Russia, Complaint, People, UN Delegation, 4 million children to face malnutrition in 2022: UN Delegation.

കുറഞ്ഞത് 18 ദശലക്ഷം അഫ്ഗാനികളെങ്കിലും ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്നും അവരില്‍ ഒമ്പത് ദശലക്ഷം ആളുകള്‍ക്ക് ഭക്ഷണത്തിന്റെ ആവശ്യകതയുണ്ടെന്നും യുഎന്‍ പ്രതിനിധി മുന്നറിയിപ്പ് നല്‍കി. നമുക്ക് കാത്തിരിക്കാന്‍ സമയമില്ല, സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്, ഒപ്പം ആളുകള്‍ക്ക് പ്രതീക്ഷയും നല്‍കേണ്ടതുണ്ട്, - ഗെലാനി പറഞ്ഞു.

'ഞങ്ങളുടെ ലക്ഷ്യത്തിനും വിതരണത്തിക്കും എതിരെ ഞങ്ങള്‍ റിപോര്‍ട് ചെയ്യുന്നു, ആളുകളോട് കൂടുതല്‍ സംസാരിക്കുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയും വേണം. അവിടെ പ്രശ്നങ്ങളുണ്ടെങ്കില്‍ തീര്‍ചയായും കേള്‍ക്കണം. ഇത് ഞങ്ങളുടെ ദൗത്യത്തിന്റെ ഭാഗമാണ്- മാധ്യമങ്ങളോട് ഗെലാനി പറഞ്ഞു. അഫ്ഗാന്‍ ജനതയോട് പശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നതിലൂടെ കാര്യങ്ങള്‍ ശരിയായ രീതിയില്‍ എത്തിക്കാന്‍ കഴിയും,' -അവര്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാന്‍ ജനതയ്ക്ക് നേരിട്ട് പണം നല്‍കുന്നത് അവരുടെ സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ സഹായിക്കും എന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. 'സഹായം പണമായി നല്‍കിയാല്‍, അത് അഫ്ഗാന്‍ കറന്‍സിയുടെ മൂല്യത്തെ സഹായിക്കുകയും വിപണികളിലെ പണ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യും,' -യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ അബ്ദുൽ നസീര്‍ റിഷ്തിയ പറഞ്ഞു.

യുഎന്‍ നല്‍കുന്ന സഹായം സര്‍കാര്‍ വിലയിരുത്തണം. യു.എന്‍ ഓര്‍ഗനൈസേഷനുകളുടെ കരാറുകള്‍ (സര്‍കാരുമായി) പങ്കിടുകയും അര്‍ഹരായ ആളുകള്‍ക്ക് സഹായം നല്‍കുന്നുണ്ടോയെന്ന് സര്‍കാര്‍ അന്വേഷിക്കുകയും വേണം- സാമ്പത്തിക വിദഗ്ധനായ മുസാമില്‍ ശിന്‍വാരി പറഞ്ഞു.

ദശലക്ഷക്കണക്കിന് ആളുകള്‍ സാമ്പത്തിക പ്രതിസന്ധിയുമായി പൊരുതുന്നതിനാല്‍, അഫ്ഗാന്‍ മാനുഷിക സാഹചര്യത്തെക്കുറിച്ച് യുഎന്‍ സമ്മേളനം സംഘടിപ്പിക്കുമെന്ന് യുകെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ താലിബാന്‍ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം അഫ്ഗാനിസ്താനിലെ മാനുഷിക സ്ഥിതി വളരെ മോശമായി.

Keywords: News, World, Kabul, Top-Headlines, Afghanistan, Food, Children, Ukraine, War, Attack, Russia, Complaint, People, UN Delegation, 4 million children to face malnutrition in 2022: UN Delegation.
< !- START disable copy paste -->

Post a Comment