Follow KVARTHA on Google news Follow Us!
ad

അഹ് മദാബാദ് സ്‌ഫോടനക്കേസ്; 38 പ്രതികള്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തവും വിധിച്ച് കോടതി; ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവ്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Ahmedabad,News,Court,Compensation,Life Imprisonment,National,
അഹ് മദാബാദ്: (www.kvartha.com 18.02.2022) 2008ലെ അഹ് മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ പ്രത്യേക കോടതി 49 കുറ്റവാളികളില്‍ 38 പേര്‍ക്ക് വധശിക്ഷ വിധിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ), ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 എന്നിവ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 11 പേര്‍ക്ക് മരണം വരെ ജീവപര്യന്തം തടവും വിധിച്ചു.

2008 Ahmedabad serial blasts case: 38 convicts sentenced to death, 11 to life imprisonment, Ahmedabad, News, Court, Compensation, Life Imprisonment, National

സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രത്യേക ജഡ്ജി എ ആര്‍ പടേല്‍ വിധി പ്രസ്താവിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് 25,000 രൂപയും നഷ്ടപരിഹാരം നല്‍കണം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ ഒരാളായ ഉസ്മാന്‍ അഗര്‍ബതിവാലയ്ക്ക് ആയുധ നിയമപ്രകാരമുള്ള കുറ്റത്തിന് ഒരു വര്‍ഷത്തെ തടവ് അധികമായി ലഭിച്ചിട്ടുണ്ട്.

ഐ പി സി, യു എ പി എ, സ്‌ഫോടക വസ്തു നിയമം, പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമം എന്നിവയുടെ ഓരോ വകുപ്പിന് കീഴിലും ശിക്ഷിക്കപ്പെട്ട 49 കുറ്റവാളികളില്‍ ഓരോരുത്തരുടെയും ശിക്ഷകള്‍ ഒരേസമയം നടപ്പാക്കും. കൂടാതെ, 48 പ്രതികളില്‍ നിന്ന് 2.85 ലക്ഷം രൂപ വീതം പിഴയും ഈടാക്കാന്‍ കോടതി വിധിച്ചിട്ടുണ്ട്. അഗര്‍ബതിവാലയ്ക്ക് ആയുധ നിയമപ്രകാരമുള്ള അധിക ശിക്ഷയും 2.88 ലക്ഷം രൂപ പിഴയും ചുമത്തി.

കൊലപാതകം, രാജ്യദ്രോഹം, രാജ്യത്തിനെതിരായ യുദ്ധം ചെയ്യല്‍, യു എ പി എ, സ്‌ഫോടകവസ്തു നിയമം എന്നിവ ഉള്‍പെടെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ കുറ്റങ്ങള്‍ പ്രകാരം മൊത്തം 78 പ്രതികളില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് ഫെബ്രുവരി എട്ടിന് പ്രത്യേക ജഡ്ജി പ്രഖ്യാപിച്ചിരുന്നു.

2008 ജൂലൈ 26 ന് അഹ് മദാബാദില്‍ സംസ്ഥാന സര്‍കാര്‍ സിവില്‍ ആശുപത്രി, അഹ് മദാബാദ് മുനിസിപല്‍ കോര്‍പറേഷന്റെ കീഴിലുള്ള എല്‍ ജി ഹോസ്പിറ്റല്‍, ബസുകള്‍, പാര്‍ക് ചെയ്ത സൈകിളുകള്‍, കാറുകള്‍, മറ്റ് സ്ഥലങ്ങള്‍ എന്നിവയുള്‍പെടെ വിവിധ സ്ഥലങ്ങളില്‍ 22 ബോംബുകള്‍ പൊട്ടി. 56 പേര്‍ കൊല്ലപ്പെട്ടു. 200 ഓളം പേര്‍ക്ക് പരിക്കേറ്റു. 24 ബോംബുകളില്‍ ഒരോന്ന് വീതം കലോലിലും നരോദയിലും സ്ഥാപിച്ചെങ്കിലും പൊട്ടിത്തെറിച്ചില്ല.

ഇന്‍ഡ്യന്‍ മുജാഹിദീന്‍ (ഐ എം) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആകെയുള്ള 78 പ്രതികളില്‍ വിചാരണ നേരിട്ട ഒരു പ്രതിയായ അയാസ് സയ്യിദ്, അഹ് മദാബാദ് നഗരത്തിലെ നരോദ ഏരിയയില്‍ സൈകിളുകളിലും എ എം ടി എസ് ബസിലും ബോംബുകള്‍ സ്ഥാപിച്ച് സര്‍ഖേജിന് സമീപം സ്ഫോടനം നടത്തി എന്നാണ് കേസ്.

Keywords: 2008 Ahmedabad serial blasts case: 38 convicts sentenced to death, 11 to life imprisonment, Ahmedabad, News, Court, Compensation, Life Imprisonment, National.

Post a Comment