'തിങ്കളാഴ്ച 78 പേർക്കൊപ്പം ജനറൽ മെഡിസിൻ പരീക്ഷ എഴുതുകയായിരുന്നു വിദ്യാർഥി, ദേവി അഹല്യ ബായ് സർവകലാശാലയുടെ ഡെപ്യൂടി രെജിസ്ട്രാർ രചന താക്കൂറിന്റെ നേതൃത്വത്തിലുള്ള ഫ്ലയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി. സംഘത്തിലെ അംഗമായ ഡോക്ടർ വിവേക് സാഥെ സംശയത്തെ തുടർന്ന് വിദ്യാർഥിയെ പരിശോധിച്ചപ്പോൾ ട്രൗസറിന്റെ അകത്തെ പോകറ്റിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി.
ഫോൺ സ്വിച് ഓൺ ചെയ്യുകയും ബ്ലൂടൂത് ഉപകരണവുമായി ബന്ധിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, വിദ്യാർഥിയിൽ നിന്ന് ബ്ലൂടൂത് ഉപകരണം കണ്ടെത്താൻ ടീമിനായില്ല. തുടർചയായ ചോദ്യം ചെയ്യലിൽ, ഒരു ഇഎൻടി സർജൻ തന്റെ ചെവിയിൽ ചർമത്തിന്റെ നിറമുള്ള മൈക്രോ ബ്ലൂടൂത് ഉപകരണം ഘടിപ്പിച്ചതായി വിദ്യാർഥി സമ്മതിച്ചു' - മെഡികൽ കോളജിലെ ഡീൻ ഡോ. സഞ്ജയ് ദീക്ഷിത് പറഞ്ഞു.
ചെറിയ സിമിൽ പ്രവർത്തിക്കുന്ന ഉപകരണവും മൈക്രോ ബ്ലൂടൂത് ഉപകരണവുമായി മറ്റൊരു വിദ്യാർഥിയെയും സ്ക്വാഡ് കണ്ടെത്തി, എന്നാൽ ഇത് ശസ്ത്രക്രിയയിലൂടെ ചേർത്തിട്ടില്ലെന്നും പിൻ ഉപയോഗിച്ച് നീക്കം ചെയ്യാമെന്നും വിദ്യാർഥി സ്ക്വാഡിനെ അറിയിച്ചു. ഉപകരണങ്ങൾ ഇന്റേണൽ പരീക്ഷാ കമിറ്റിക്ക് അയച്ചിട്ടുണ്ട്. പരീക്ഷയിൽ അന്യായമായ മാർഗങ്ങൾ ഉപയോഗിച്ചതിന് പൊലീസ് കേസ് ഫയൽ ചെയ്യണമോ എന്ന് തീരുമാനിക്കുമെന്നും അധികൃതർ പറഞ്ഞു.
'ചെവിയിൽ ബ്ലൂടൂത് ഘടിപ്പിക്കാൻ വളരെ എളുപ്പമാണ്. ഇത് താൽകാലികമായി ചെവിയിൽ ഘടിപ്പിക്കുന്നു, അത് നീക്കം ചെയ്യാവുന്നതാണ്. വ്യാപം അഴിമതി കേസിലെ പ്രതിയും എട്ട് വർഷം മുമ്പ് തന്റെ മെഡികൽ പരീക്ഷ പാസാക്കാൻ ഇത്തരമൊരു വിദ്യ ഉപയോഗിച്ചിരുന്നു' - വിവിധ മത്സര പരീക്ഷകളിൽ കൃത്രിമം നടന്ന വ്യാപം കേസിൽ നിർണായക വിവരങ്ങൾ കൈമാറിയ ഡോ. ആനന്ദ് റായ് പറഞ്ഞു.
Keywords: Bhoppal, Madhya Pradesh, News, Top-Headlines, Student, College, Education, Medical College, Mobile Phone, Phone call, Examination, Case, 11 years since gaining MBBS admission; Final year exam not passed; Finally done by the student!.
< !- START disable copy paste -->