രൂപമാറ്റം വരുത്തിയ 100 സൈലൻസറുകൾ ബുൾഡോസറിനിടയിൽ ഞെരിഞ്ഞമർന്നു; റോഡിൽ ശബ്ദ മലിനീകരണം ഉണ്ടാക്കിയ ബൈക് ഉടമകൾക്ക് പണികൊടുത്ത് ട്രാഫിക് പൊലീസ്

 


മുംബൈ: (www.kvartha.com 19.02.2022) ശബ്ദമലിനീകരണത്തിന്റെ പേരിൽ പിടികൂടിയ 100 ബൈകുകളുടെ രൂപമാറ്റം വരുത്തിയ സൈലൻസറുകൾ ബുൾഡോസർ ഉപയോഗിച്ച് ട്രാഫിക് പൊലീസ് തകർത്തു. മുംബൈ ബാന്ദ്ര ട്രാഫിക് ഡിവിഷന്റെ കീഴിലായിരുന്നു നടപടി. പിടികൂടിയ ബൈകുകളിലേറെയും റോയൽ എൻഫീൽഡിന്റെയോ പൾസറിന്റേതോ ആണെന്ന് ഡിസിപി (ട്രാഫിക്) രാജ് തിലക് റോഷൻ പറഞ്ഞു. ഉടമകൾ ഒറിജിനൽ സൈലൻസർ കൊണ്ടുവന്ന് സ്ഥാപിച്ച ശേഷമാണ് ഈ ബൈകുകൾ തിരികെ നൽകിയത്.
  
രൂപമാറ്റം വരുത്തിയ 100 സൈലൻസറുകൾ ബുൾഡോസറിനിടയിൽ ഞെരിഞ്ഞമർന്നു; റോഡിൽ ശബ്ദ മലിനീകരണം ഉണ്ടാക്കിയ ബൈക് ഉടമകൾക്ക് പണികൊടുത്ത് ട്രാഫിക് പൊലീസ്

ബൈകുകളിൽ രൂപമാറ്റം വരുത്തിയ സൈലൻസറുകൾ ഉപയോഗിക്കുകയും റോഡുകളിൽ വലിയ ശബ്ദം സൃഷ്ടിക്കുകയും മറ്റ് വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന ബൈക് യാത്രക്കാർക്കെതിരെയാണ് മുംബൈ ട്രാഫിക് പൊലീസ് കർശന നടപടിയാണ് സ്വീകരിച്ചു വരുന്നത്. ഇത്തരത്തിൽ പിടികൂടിയ സൈലൻസറുകളാണ് ബുൾഡോസറിനടിയിൽ തകർത്ത് അവ വീണ്ടും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കിയത്.

റോഡ് സുരക്ഷാ ക്യാംപയിന്റെ ഭാഗമായി ട്രാഫിക് ജോ. പൊലീസ് കമീഷനർ രാജ്വർധൻ സിൻഹയാണ് ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ബൈക് ഉടമകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവിട്ടത്. ഇതനുസരിച്ച്, ബാന്ദ്ര ട്രാഫിക് ഡിവിഷനിൽ പ്രത്യേക സംഘം രൂപീകരിച്ചു, മോടോർ വാഹന നിയമത്തിലെ സെക്ഷൻ 198 പ്രകാരം ബൈകുകൾ പിടിച്ചെടുക്കുകയും ബൈക് യാത്രക്കാർക്ക് പിഴ ചുമത്തുകയും ചെയ്തു.

Keywords:  News, National, Mumbai, Bike, Traffic, Police, Road, Modified Silencer, 100 modified silencers destroyed by traffic police.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia