കോഴിക്കോട് നാദാപുരം വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിക്കടുത്താണ് സംഭവം നടന്നത്. രണ്ടുദിവസം മുമ്പ് ചെറുക്കനും സംഘവും വന്ന് പെണ്ണ് കണ്ട് ഇഷ്ടപ്പെട്ട് പോയിരുന്നു. ഇതിന് പിന്നാലെയാണ് 25 ഓളം സ്ത്രീകളടങ്ങുന്ന സംഘം വെള്ളിയാഴ്ച പെൺവീട്ടിലെത്തിയത്. സ്ത്രീകൾ ഒന്നിച്ച് മുറിയിൽ കയറി കതകടച്ച് ഒരു മണിക്കൂറിലധികം യുവതിയുമായി സംസാരിക്കുകയും ‘ഇന്റർവ്യൂവിന്’ വിധേയയാക്കിയെന്നുമാണ് പറയുന്നത്.
ഇതിനിടെ കല്യാണ ചെറുക്കന്റെ അടുത്ത ബന്ധുക്കൾ ഒന്നുകൂടി ആലോചിക്കണമെന്ന് പറഞ്ഞതോടെ രംഗം വഷളായി. യുവതിയുടെ ദയനീയ സ്ഥിതിയും ചെറുക്കന്റെ വീട്ടുകാരുടെ പുതിയ നിലപാടും കണ്ടതോടെ യുവതിയുടെ പിതാവിന് ദേഷ്യം വരികയും ആരെയും കടത്തി വിടില്ലെന്ന് പറഞ്ഞുകൊണ്ട് ഗേറ്റ് അടക്കുകയും ചെയ്‌തു.
നാട്ടുകാർ ഇടപെട്ടതോടെ സ്ത്രീകളെ വിട്ടയച്ചു. എന്നാൽ ഇവർക്കൊപ്പം വന്ന രണ്ട് പുരുഷന്മാരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. ഒടുവിൽ സംഭവമറിഞ്ഞു പാർടി നേതാക്കൾ ഇടപെടുകയായിരുന്നു. പെണ്ണുകാണൽ ചടങ്ങിന്റെ പേരിൽ നടക്കുന്ന ഇത്തരം അനാവശ്യങ്ങൾ ഒഴിവാക്കണമെന്ന ഉദ്ദേശത്തിലാണ് ഇങ്ങനെ ചെയ്തതെന്നാണ് പെൺകുട്ടിയുടെ പിതാവ് പറയുന്നത്.
Keywords: News, Kerala, Top-Headlines, Kozhikode, Family, Man, Girl, House, Hospital, Political party, Nadapuram, Father, Women, Young man's family interviewed girl for hours.
< !- START disable copy paste -->