Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ മഴുവുമായി സൂപെര്‍മാര്‍കെറ്റിലെത്തി യുവാവിന്റെ പരാക്രമം; സാധനങ്ങളും കൗന്‍ഡെറിലെ ചില്ലുകളും അടിച്ചുതകര്‍ത്തു; ഇറങ്ങിപ്പോയത് ചോക്ലേറ്റുമായി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kannur,News,Local News,attack,Police,Arrested,Kerala,
കണ്ണൂര്‍: (www.kvartha.com 17.01.2022) കണ്ണൂരില്‍ മഴുവുമായി സൂപെര്‍മാര്‍കെറ്റിലെത്തി യുവാവിന്റെ പരാക്രമം. സാധനങ്ങളും കൗന്‍ഡെറിലെ ചില്ലുകളും അടിച്ചുതകര്‍ത്തു. കണ്ണൂര്‍ പെരിങ്ങത്തൂര്‍ ടൗണിലാണ് സംഭവം. ഗുരുജിമുക്ക് സ്വദേശി ജമാലാണ് കഴിഞ്ഞദിവസം രാത്രി ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നും ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഞായറാഴ്ച രാത്രി 8.45-ഓടെയാണ് ജമാല്‍ മഴുവുമായി ടൗണിലെ സഫാരി സൂപെര്‍ മാര്‍കെറ്റിലെത്തിയത്. സ്ഥാപനം അടയ്ക്കാനുള്ള സമയമായതിനാല്‍ പ്രധാന ഷടെര്‍ മാത്രമേ തുറന്നിരുന്നുള്ളൂ. ഈ സമയം അക്രമാസക്തനായെത്തിയ യുവാവ് കൗന്‍ഡറിലെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ഇതോടെ അവിടെ ഉണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. 

Young man smashes supermarket in Kannur with ax, Kannur, News, Local News, Attack, Police, Arrested, Kerala

പിന്നാലെ സൂപെര്‍മാര്‍കെറ്റിനകത്ത് കയറിയ യുവാവ് ഷെല്‍ഫിലുണ്ടായിരുന്ന സാധനങ്ങളും തകര്‍ത്തു. അതിനുശേഷം ഫ്രിഡ്ജിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും അതിലുണ്ടായിരുന്ന ചോക്ലേറ്റുകളില്‍ രണ്ടെണ്ണം മാത്രം കൈയിലെടുത്ത് പുറത്തേക്കിറങ്ങിപ്പോകുകയുമായിരുന്നു.

ബഹളം കേട്ട് നാട്ടുകാര്‍ കടയ്ക്ക് മുന്നിലെത്തിയെങ്കിലും ഇയാള്‍ ആയുധം വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാളെ പിടിച്ചുവെയ്ക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ അക്രമി മഴു വീശുകയും പരിക്കേല്‍ക്കുകയും ചെയ്തു.

സൂപെര്‍ മാര്‍കെറ്റിലെ അക്രമം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ജമാലിന്റെ ഓടോറിക്ഷ കത്തിനശിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങത്തൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഓടോറിക്ഷയാണ് കത്തിനശിച്ചത്. ഇതിനുപിന്നാലെ യുവാവിനെ പൊലീസ് പിടികൂടിയത്.

സംഭവസമയത്ത് യുവാവ് ലഹരി ഉപയോഗിച്ചിരുന്നുവെന്നും ഇയാള്‍ ലഹരിക്കടിമയാണെന്ന് സംശയമുണ്ടെന്നും പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്ത യുവാവിനെ പൊലീസ് ലഹരിവിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

Keywords: Young man smashes supermarket in Kannur with axe, Kannur, News, Local News, Attack, Police, Arrested, Kerala.

Post a Comment