SWISS-TOWER 24/07/2023

'ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞ യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തു'; പിന്നാലെ വിവരമറിഞ്ഞ പിതാവ് മരുമകളുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചതായി പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


അങ്കമാലി: (www.kvartha.com 19.01.2022) ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞ യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തതറിഞ്ഞ പിതാവ് മരുമകളുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചതായി പൊലീസ്. കാലടി മരോട്ടിച്ചോട് വടക്കുംഭാഗം വീട്ടില്‍ ആന്റണി (72), മകന്‍ ആന്റോ (32) എന്നിവരാണ് മരിച്ചത്. മകന്റെ വേര്‍പാടില്‍ മനംനൊന്താണ് പിതാവ് ഭാര്യ വീട്ടിലെത്തി ആത്മഹത്യചെയ്‌തെന്ന് പൊലീസ് പറഞ്ഞു.  
Aster mims 04/11/2022

സംഭവത്തെ കുറിച്ച് മുനമ്പം ഡിവൈ എസ്പി എസ് ബിനു പറയുന്നത് ഇങ്ങനെ: 2018ലായിരുന്നു ആന്റുവും നിയയും തമ്മിലെ വിവാഹം. രണ്ട് മക്കളുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാരും ഇടവകക്കാരും പൊതുപ്രവര്‍ത്തകരുമടക്കം പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തുടര്‍ന്ന് നിയ കുന്നുകരയിലുള്ള സ്വന്തം വീട്ടില്‍ സ്ഥിരതാമസമാക്കി. അതിനിടെ വിദേശത്തായിരുന്ന ആന്റു ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാനാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ മാസം നാട്ടിലത്തെി. പല രീതിയില്‍ അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

'ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞ യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തു'; പിന്നാലെ വിവരമറിഞ്ഞ പിതാവ് മരുമകളുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചതായി പൊലീസ്


ഏതാനും ദിവസങ്ങളായി നിരാശയിലായിരുന്ന ആന്റു ചൊവ്വാഴ്ച ഉച്ചയോടെയാണ് വേങ്ങൂര്‍ പാടശേഖരത്തിലെത്തി ദേഹത്ത് പെട്രോളൊഴിച്ചത്. ശരീരമാസകലം തീ പടര്‍ന്ന ആന്റുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡികല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മകന്റെ മരണം അറിഞ്ഞയുടന്‍ അന്ന് വൈകിട്ട് വീട്ടില്‍ നിന്നിറങ്ങിയ ആന്റണി പെട്രോള്‍ വാങ്ങിയ ശേഷമാണ് കുന്നുകരയിലേക്ക് വന്നത്. കുറ്റിപ്പുഴ കപ്പേള കവലയില്‍നിന്ന് ഇടവഴിയിലൂടെ കാല്‍നടയായാണ് ആന്റണി മരുമകളുടെ പുതുവ വീട്ടിലെത്തിയത്. ഗേറ്റ് തുറന്ന ആന്റണി മരുമകളുടെ പിതാവ് ജോസും കുടുംബവും നോക്കിനില്‍ക്കെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.  

ആന്റണി അഗ്‌നിക്കിരയാകുന്നത് കണ്ട് ഭീതിയിലായ ജോസും കുടുംബവും വാതിലടച്ചു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ശാസ്ത്രീയ പരിശോധന ഏജന്‍സികളും നടപടി പൂര്‍ത്തിയാക്കി. രാത്രിയോടെയാണ് ആന്റണിയുടെ മൃതദേഹം പോസ്റ്റ് മോര്‍ടെത്തിനായി കളമശ്ശേരി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. അങ്കമാലി, ചെങ്ങമനാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. 

മരിച്ച ആന്റണിയുടെ ഭാര്യ എല്‍സി. മറ്റ് മക്കള്‍: ബിജി, ജിനി, സിസ്റ്റര്‍ സിനി, ജിന്റോ. മരുമക്കള്‍: ആന്റണി, ബിജോയി, നിയ, അനു. ആന്റുവിന്റെ മക്കള്‍: ആന്‍മോള്‍, ജോസഫ്. 

Keywords:  News, Kerala, State, Ernakulam, Death, Police, Petrol, Clash, Young Man and Father Found Dead in Ankamaly
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia