SWISS-TOWER 24/07/2023

മഞ്ഞുപാളികള്‍ക്കിടയിലൂടെ സഞ്ചരിച്ചിരുന്ന കാര്‍ നദിയിലേക്ക് മുങ്ങിക്കൊണ്ടിരിക്കുമ്പോഴും ശ്രദ്ധ സെല്‍ഫിയെടുക്കുന്നതില്‍; സ്വന്തം ജീവന്‍ പോലും നഷ്ടപ്പെടുമെന്ന ഘട്ടത്തിലും അതേകുറിച്ച് ചിന്തിക്കാത്ത യുവതിക്ക് ഒടുവില്‍ സംഭവിച്ചത്!

 


ADVERTISEMENT

കാനഡ: (www.kvartha.com 19.01.2022) കനത്ത മഞ്ഞുവീഴ്ചയില്‍ തണുത്തുവിറച്ചുകൊണ്ടിരിക്കുന്ന കാനഡയില്‍ ഇപ്പോള്‍ അപകടങ്ങള്‍ പതിവാണ്. എങ്ങും പുക നിറഞ്ഞിരിക്കുന്നതിനാല്‍ കാഴ്ച മങ്ങിയതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. എവിടെ നോക്കിയാലും മഞ്ഞായതുകൊണ്ടു റോഡും തോടുമൊന്നും തിരിച്ചറിയാനാകാത്ത അവസ്ഥയാണ്.
Aster mims 04/11/2022

മഞ്ഞുപാളികള്‍ക്കിടയിലൂടെ സഞ്ചരിച്ചിരുന്ന കാര്‍ നദിയിലേക്ക് മുങ്ങിക്കൊണ്ടിരിക്കുമ്പോഴും ശ്രദ്ധ സെല്‍ഫിയെടുക്കുന്നതില്‍; സ്വന്തം ജീവന്‍ പോലും നഷ്ടപ്പെടുമെന്ന ഘട്ടത്തിലും അതേകുറിച്ച് ചിന്തിക്കാത്ത യുവതിക്ക് ഒടുവില്‍ സംഭവിച്ചത്!

ഇത്തരത്തിലുള്ള അവസ്ഥയില്‍ ഒരു പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ചയാകുന്നത്. മഞ്ഞില്‍ പുതഞ്ഞ നദിക്ക് സമീപത്തൂടെ കാറോടിക്കവേയാണ് യുവതിയുടെ വാഹനം അപകടത്തില്‍പെട്ടത്. ഞായറാഴ്ച ഉച്ചക്ക് ശേഷം മാനോടിക്കിന്റെ പ്രാന്തപ്രദേശത്തുള്ള റൈഡോ നദിയുടെ സമീപത്താണ് അപകടം നടന്നതെന്ന് ഡെയ്‌ലി മെയില്‍ റിപോര്‍ട് ചെയ്യുന്നു.

ഇതിനിടെ കാറില്‍ നിന്ന് പുറത്തുവന്ന യുവതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് പകരം മഞ്ഞുമൂടിയ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന തന്റെ കാറിനു മുകളില്‍ കയറി നിന്ന് സെല്‍ഫി എടുക്കുന്ന തിരക്കിലായിരുന്നു.

അപകടം കാണാനിടയായ പ്രദേശവാസികള്‍ രക്ഷിക്കാന്‍ തിടുക്കം കൂട്ടുമ്പോള്‍ മുങ്ങുന്ന കാറിനു മുകളില്‍ ശാന്തയായി ഇരിക്കുകയായിരുന്നു യുവതി. ഒടുവില്‍ കയാക് ഉപയോഗിച്ചാണ് യുവതിയെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തകരുടെ ധൈര്യത്തെ ഒടാവ പൊലീസ് പ്രശംസിച്ചു.

'ഭാഗ്യത്തിന് യുവതിക്ക് പരിക്കുകളൊന്നുമില്ല. കയാകും പ്രദേശവാസികളുടെ മനസാന്നിധ്യവുമാണ് യുവതിയെ രക്ഷിച്ചത്' പൊലീസ് പിന്നീട് ട്വീറ്റ് ചെയ്തു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനു ശേഷം വൈദ്യസഹായം സ്വീകരിക്കാന്‍ യുവതി വിസമ്മതിച്ചു. അതിനിടെ വാഹനം അപകടകരമായ രീതിയില്‍ പ്രവര്‍ത്തിപ്പിച്ചതിന് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Keywords:  Woman Takes Selfie On Top Of Sinking Car As People Rush To Rescue Her, News, Local News, Woman, Car accident, Police, Twitter, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia