Follow KVARTHA on Google news Follow Us!
ad

കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സമ്മര്‍ദം മൂലമല്ലെന്ന വിശദീകരണവുമായി കാസര്‍കോട് കലക്ടര്‍; സാധാരണക്കാരെ ഓര്‍ത്തത് കൊണ്ടെന്നും കുറിപ്പ്; വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, kasaragod,News,Facebook Post,District Collector,Politics,CPM,Controversy,Kerala,
കാസര്‍കോട്: (www.kvartha.com 21.01.2022) കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സമ്മര്‍ദം മൂലമല്ലെന്ന വിശദീകരണവുമായി കാസര്‍കോട് കലക്ടര്‍. സാധാരണക്കാരെ ഓര്‍ത്തത് കൊണ്ടെന്നും കലക്ടറുടെ കുറിപ്പ്. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് ഫേസ് ബുക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Withdrawal of order: Changes made as per new guidelines issued by state, says Kasaragod collector, Kasaragod, News, Facebook Post, District Collector, Politics, CPM, Controversy, Kerala

സംസ്ഥാനം കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനിടെ കാസര്‍കോട് ജില്ലയില്‍ പൊതുപരിപാടി നിരോധന ഉത്തരവ് പിന്‍വലിച്ചത് വിവാദത്തിലായ പശ്ചാത്തലത്തിലാണ് കലക്ടറുടെ വിശദീകരണം. ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിരോധന ഉത്തരവ് പിന്‍വലിച്ചത് സമ്മര്‍ദത്തെ തുടര്‍ന്നല്ലെന്നും സംസ്ഥാന സര്‍കാര്‍ പരിഷ്‌കരിച്ച പ്രോടോകോള്‍ അനുസരിച്ചാണെന്നും കലക്ടര്‍ ഫേസ്ബുക് പേജില്‍ നടത്തിയ വിശദീകരണത്തില്‍ പറയുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് നിയന്ത്രണം വേണ്ടതെന്നാണ് പുതിയ പ്രോടോകോളെന്നും ഇക്കാരണത്താലാണ് പൊതുപരിപാടി നിരോധന ഉത്തരവ് പിന്‍വലിച്ചതെന്നും കലക്ടര്‍ വ്യക്തമാക്കി.

തനിക്ക് വ്യക്തിപരമായി ഈ തിരുമാനത്തോട് യോജിപ്പാണ്. ആവശ്യമില്ലെങ്കില്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്? ലോക്ഡൗണ്‍ ബാധിക്കുന്നത് തന്നെപ്പോലുള്ള ശമ്പളക്കാരെയല്ല. സാധാരണക്കാരെയാണ്. റിക്ഷാ ഡ്രൈവര്‍മാരാണ് കഴിഞ്ഞ ലോക്ഡൗണ്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്തതെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി. കലക്ടര്‍ സമ്മര്‍ദത്തിന് വഴങ്ങിയെന്ന പ്രചരണം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മറുപടിയെന്നും കലക്ടര്‍ കുറിപ്പില്‍ വ്യക്തമാക്കി.

അതേ സമയം കലക്ടര്‍ പ്രഖ്യാപിച്ച ഉത്തരവ് പിന്‍വലിച്ച നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. സി പി എം സമ്മേളന നടത്തിപ്പിന് വേണ്ടിയാണ് ഉത്തരവ് പിന്‍വലിച്ചതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയും കോണ്‍ഗ്രസ് നേതൃത്വവും ആരോപിച്ചു.

ബി ജെ പി സംസ്ഥാന സെക്രെടറി അഡ്വ.കെ ശ്രീകാന്തും കലക്ടര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. കോവിഡ് പ്രോടോകോള്‍ ഉത്തരവ് സി പി എം സമ്മേളനത്തിന് വേണ്ടി പിന്‍വലിച്ച ജില്ലാ കലക്ടര്‍ പദവിയെ ദുരുപയോഗം ചെയ്‌തെന്നും ജില്ലക്ക് അപമാനമാണെന്നും മുസ്ലിം യൂത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ ജെനെറല്‍ സെക്രെടറി സഹീര്‍ ആസിഫ് എന്നിവര്‍ പ്രസ്താവിച്ചു.

സി പി എം കാസര്‍കോട് ജില്ലാ സമ്മേളനം നടക്കുന്ന മടിക്കൈ പഞ്ചായത്തില്‍ ടി പി ആര്‍ 67.5 ആണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതു പരിപാടികള്‍ക്കുള്ള അനുമതി നിഷേധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇപ്പോള്‍ ജില്ലാ സമ്മേളനത്തിന് വേണ്ടി മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം മേല്‍ ഉത്തരവ് ജില്ലാ കലക്ടര്‍ തന്നെ പിന്‍വലിച്ചിരിക്കുകയാണ്. കോവിഡിനെ മറയാക്കി ജനങ്ങളെ കബളിപ്പിച്ച് അധികാരത്തില്‍ വന്നവര്‍ തന്നെ കോവിഡ് വ്യാപനത്തിന്റെ വക്താക്കളായി മാറിയിരിക്കുകയാണ്. ജില്ലാ കലക്ടര്‍ എ കെ ജി സെന്ററില്‍ നിന്നുള്ള നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്നത് പദവിക്ക് നിരക്കാത്തതാണെന്ന് നേതാക്കള്‍ പറഞ്ഞു.

 

Keywords: Withdrawal of order: Changes made as per new guidelines issued by state, says Kasaragod collector, Kasaragod, News, Facebook Post, District Collector, Politics, CPM, Controversy, Kerala.

Post a Comment