ഇൻഡ്യൻ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്സ് ടീമിന്റെ ക്യാപ്റ്റനായിരുന്നതു പോലെ, ക്യാപ്റ്റന്‍സി ഉത്തരവാദിത്തം ചുമലിലേറ്റുകയാണ് അദ്ദേഹം ദക്ഷിണാഫ്രികയില്‍ ചെയ്തത്. വെള്ളിയാഴ്ച നടന്ന രണ്ടാം ഏകദിനത്തിലും ഇന്‍ഡ്യ തോറ്റപ്പോഴാണ് സഞ്ജയ് മഞ്ജരേകര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ഏകദിന ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ കെ എല്‍ രാഹുലിന് മികച്ച തുടക്കമായിരുന്നില്ല. ദക്ഷിണാഫ്രികയ് ക്കെതിരായ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു. വിമര്‍ശനങ്ങളും ഉയരുന്നു. ക്യാപ്റ്റന്‍ എന്ന നിലയിലുള്ള രാഹുലിന്റെ പ്രകടനങ്ങളും മുന്‍ഗാമിയായ വിരാട് കോഹ്ലിയുടെ പ്രകടനവും മഞ്ജരേകര്‍ വിലയിരുത്തി. ക്യാപ്റ്റനായ ശേഷവും അതിന് മുമ്പും വിരാട് കോഹ്ലിയുടെ ബാറ്റിംഗിന് കോട്ടം തട്ടിയിട്ടില്ലെന്നും മഞ്ജരേകര്‍ പറഞ്ഞു. നന്നായി ബാറ്റ് ചെയ്യുന്ന ക്യാപ്റ്റനായി രാഹുലിനെ കാണാനാണ് ആഗ്രഹിക്കുന്നത്. വിരാട് കോഹ്ലി ക്യാപ്റ്റനായപ്പോള്‍ ബാറ്റിംഗില്‍ ഒട്ടും പിന്നാക്കം പോയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ക്രികെറ്റില്‍ ദീര്‍ഘകാല പദ്ധതികളില്ല, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനം എടുക്കുകയാണ് പ്രധാനം. ദക്ഷിണാഫ്രികന്‍ നായകന്‍ ബാവുമയുടെ ക്യാപ്റ്റന്‍സിയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യവും ഇതാണെന്നും സഞ്ജയ് മഞ്ജരേകര്‍ പറയുന്നു. ബാവുമ തന്റെ ബൗളര്‍മാരെ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിച്ചു. കഴിഞ്ഞ മത്സരത്തില്‍ രാഹുല്‍ അത് ചെയ്തില്ല. പരമ്പര നഷ്ടപ്പെട്ടതിനാല്‍, കേപ്ടൗണില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഇന്‍ഡ്യ കുറച്ച് മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കാം. റുതുരാജ് ഗെയ്ക്വാദും സൂര്യകുമാര്‍ യാദവുമാണ് ടീമിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് താരങ്ങള്‍.
Keywords: News, National, Virat Kohli, Top-Headlines, Cricket, Player, Punjab, IPL, National, KL Rahul, Manjrekar, When KL Rahul became the captain, batting influence waned and Virat Kohli was not like that, Manjrekar said.
< !- START disable copy paste -->