വിദിഷ: (www.kvartha.com 16.01.2022) ഒരു മനുഷ്യന്റെ ഇല്ലായ്മകളെയും ദാരിദ്ര്യത്തെയും ചൂഷണം ചെയ്യുകയെന്നത് ക്രൂരതയാണെന്നിരിക്കെ, അത്തരത്തിലൊരു വാര്‍ത്തയാണ് മധ്യപ്രദേശിലെ വിദിഷയിലെ ജവതി ഗ്രാമത്തില്‍ നിന്ന് പുറത്തുവരുന്നത്. 2000 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വയോധികനെ മലിനജലം കുടിപ്പിച്ചെന്നാണ് വിവരം.
പന്നലാല്‍ എന്ന 60 കാരന്‍ ഓടയില്‍നിന്ന് കൈക്കുമ്പിളില്‍ അഴുക്കുവെള്ളം കോരിക്കുടിക്കുന്ന ദൃശ്യം പുറത്തുവന്നു. ജനുവരി 13 ന് നടന്ന സംഭവത്തിന്റെ വീഡിയോ ഞായറാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
വയോധികന്‍ കുശ്വാഹ എന്ന സ്ഥലത്തുകൂടെ പോകുമ്പോള്‍ കയ്യില്‍ നിന്നും വെറ്റിലക്കഷ്ണം അഴുക്കുചാലില്‍ വീണിരുന്നെന്നും അത് എടുത്ത് ശുദ്ധമായ വെള്ളത്തില്‍ കഴുകി ഉപയോഗിച്ചുവെന്നുമാണ് വിവരം. ഈസമയത്ത് അവിടെ ഉണ്ടായിരുന്ന സര്‍പഞ്ച് പ്രതിനിധി ഉത്തം സിങ്ങും ഏതാനും യുവാക്കളും സംഭവം വീക്ഷിച്ചിരുന്നു.
ഇതുകണ്ടതിനാല്‍ ഇവര്‍ 1000 രൂപ കിട്ടിയാല്‍ മലിനജലം കുടിക്കാമെന്ന് പറഞ്ഞിരുന്നോയെന്ന് യുവാക്കള്‍ പന്നലാലിനോട് ചോദിച്ചുവെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നു. തുടര്‍ന്ന്, ഓടയിലെ വെള്ളം കുടിച്ചാല്‍ 2000 രൂപ നല്‍കാമെന്ന് സര്‍പഞ്ച് പ്രതിനിധിയും യുവാക്കളും വാതുവച്ചുവെന്നും ഇതുകേട്ടയുടന്‍ പന്നലാല്‍ ഓടയ്ക്ക് സമീപമിരുന്ന് വെള്ളം കോരിക്കുടിക്കുകയായിരുന്നുവെന്നും സമീപത്തുണ്ടായിരുന്നവര്‍ പറയുന്നു.
പന്തയം വച്ചപ്പോഴുള്ള ആവേശം കൊണ്ടാണ് അഴുക്കുവെള്ളം കുടിച്ചതെന്നും 2000 രൂപ ലഭിച്ചതായും ഇയാള്‍ വ്യക്തമാക്കി.
വീഡിയോ ദ്യശ്യങ്ങള്‍ വൈറലായതോടെ സംഭവം വിവാദമായി. ഇതോടെ പന്നലാല്‍ അഴുക്കുവെള്ളമല്ല കുടിച്ചതെന്ന് സര്‍പഞ്ച് പ്രതിനിധി ഉത്തം സിങ് പറഞ്ഞു. ഓടയോട് ചേര്‍ന്നുള്ള കുഴല്‍ക്കിണറില്‍ നിന്നാണ് വെള്ളമെടുത്ത് കുടിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.
Keywords: News, National, India, Madhya pradesh, Video, Social Media, Watch video: Elderly person in Vidisha drinks drain water to win bet of Rs 2000#WatchVideo: An elderly person has drunk drain water to win a bet of Rs 2000 in Jawati village in #Vidisha, #MadhyaPradesh.#ViralVideo pic.twitter.com/AdIgOWXTry
— Free Press Journal (@fpjindia) January 16, 2022