Follow KVARTHA on Google news Follow Us!
ad

കുതിച്ചെത്തിയ മാന്‍ റോഡ് മുറിച്ചുകടന്നത് പറന്നുകൊണ്ട്; ചാട്ടം കണ്ട് കണ്ണുമിഴിച്ച് സമൂഹമാധ്യമങ്ങള്‍, വീഡിയോ വൈറല്‍

Watch Video: Deer's 7 ft high jump into the air leaves internet mesmerized#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com 17.01.2022) കാടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ വന്യജീവി പ്രേമികള്‍ക്ക് ആകസ്മികമായി മൃഗങ്ങളെ കാണുന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. എന്നാലിപ്പോള്‍ അത്തരത്തില്‍ 'വൈല്‍ഡ്‌ലെന്‍സ് ഇകോ ഫൗന്‍ഡേഷന്‍' എന്ന ട്വിറ്റെര്‍ ഹാന്‍ഡില്‍ പങ്കിട്ട വീഡിയോയാണ് സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. 

ശത്രുവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ എന്ന ഭാവത്തില്‍ സര്‍വശക്തിയുമെടുത്ത് കുതിച്ചു ചാടുന്ന ഒരു മാനാണ് ദൃശ്യങ്ങളില്‍ ഉള്ളത്. തികച്ചും അമ്പരപ്പോടെയാണ് ആളുകള്‍ വീഡിയോ കണ്ടത്. 
'ആന്‍ഡ് ദ ഗോള്‍ഡ് മെഡല്‍ ഫോര്‍ ലോംഗ് ആന്‍ഡ് ഹൈജംപ് ഗോസ് ടു' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

News, National, India, Mumbai, Animals, Video, Social Media, Twitter, Watch Video: Deer's 7 ft high jump into the air leaves internet mesmerized


ഒരു പുഴയുടെ അരികില്‍ നിന്ന് അതിവേഗത്തില്‍ പാഞ്ഞു വരികയാണ് മാന്‍. മണ്‍പാതയില്‍ എത്തുമ്പോള്‍ മറുവശത്തേയ്ക്ക് മാന്‍ കുതിച്ചു ചാടുന്നതാണ് വീഡിയോയില്‍ കാണുന്നത്. കണ്ടാല്‍ ശരിക്കും ഒരു പക്ഷി പറക്കുന്നത് പോലെ തന്നെയായിരുന്നു ഈ മാനിന്റെ കുതിപ്പ്.

മാനിന്റെ ഈ 'പറക്കല്‍' കണ്ടാല്‍ അത് സുരക്ഷിതമായി നിലത്തിറങ്ങുമോ എന്നുവരെ നമുക്ക് സംശയം തോന്നിയേക്കാം. എന്നാല്‍, അത് സുരക്ഷിതമായി താഴെ ഇറങ്ങിയെന്ന് മാത്രമല്ല, അപ്പുറത്തെ കുറ്റിക്കാട്ടിലേക്ക് നടന്ന് മറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

Keywords: News, National, India, Mumbai, Animals, Video, Social Media, Twitter, Watch Video: Deer's 7 ft high jump into the air leaves internet mesmerized

Post a Comment