കാറില്‍ തട്ടി കേടുവരുത്തി എന്ന് പറഞ്ഞ് ഉന്തുവണ്ടിയില്‍ നിന്നും 'പഴങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ് യുവതി'; സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വാഹനത്തിന്റെ ഉടമയെ കണ്ട് ഞെട്ടി ആളുകള്‍

ഭോപാല്‍: (www.kvartha.com 12.01.2022) റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ പരസ്പരം തട്ടുന്നതും തുടര്‍ന്ന് ഉടമകള്‍ തമ്മില്‍ വാക്കേറ്റത്തിലെത്തുന്നതുമെല്ലാം പതിവ് കാഴ്ചകളാണ്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളൊക്കെ കേടുപാടുകള്‍ സംഭവിച്ച വാഹനത്തിന്റെ ഉടമകള്‍ പറയുന്ന നഷ്ടപരിഹാരം നല്‍കിയാല്‍ തീരുകയും ചെയ്യാറുണ്ട്. ചിലര്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് ഗൗനിക്കാതെ പോവുകയും ചെയ്യും.

Viral video: Bhopal woman throws fruits after vendor’s cart brushes against her car, Bhopal, News, Video, Police, Woman, National.

എന്നാല്‍ അത്തരത്തിലുള്ള ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സംഭവം ഭോപാലിലാണ്. ഉന്തുവണ്ടി കാറില്‍തട്ടി കേടുപാടുകള്‍ വരുത്തി എന്നുപറഞ്ഞ് വില്‍ക്കാന്‍ കൊണ്ടുപോകുന്ന പഴങ്ങള്‍ റോഡിലേക്ക് വലിച്ചെറിയുന്ന സ്ത്രീയേയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്.

ഉന്തുവണ്ടിയിലുള്ള ഓരോ പഴങ്ങളുമെടുത്ത് റോഡിലേക്ക് വലിച്ചെറിയുകയും മറ്റ് വാഹനങ്ങള്‍ പോകുന്നതിന് ഇവര്‍ തടസം സൃഷ്ടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാറ് നന്നാക്കാന്‍ വേണ്ടത് ചെയ്യാമെന്നും പഴങ്ങള്‍ നശിപ്പിക്കരുതെന്നും കച്ചവടക്കാരന്‍ ആവര്‍ത്തിച്ച് പറഞ്ഞുവെങ്കിലും അതൊന്നും വകവയ്ക്കാതെ ഇവര്‍ പഴങ്ങള്‍ വലിച്ചെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അരമണിക്കൂറോളം ഇവര്‍ പഴങ്ങള്‍ വലിച്ചെറിയുന്നത് വേദനയോടെയാണ് കച്ചവടക്കാരന്‍ നോക്കി നിന്നത്. പിന്നീട് നാട്ടുകാരെത്തിയാണ് സ്ഥിതി ശാന്തമാക്കിയതെന്നാണ് വിവരം. വീഡിയോ വൈറലായതോടെയാണ് ഇവര്‍ ആരാണെന്നുള്ളത് സംബന്ധിച്ച് അന്വേഷണമുണ്ടാവുകയും ആളെ കണ്ടെത്തുകയും ചെയ്തു. ഭോപാലിലെ ഒരു സ്വകാര്യ സര്‍വകലാശാലയിലെ പ്രൊഫസറാണ് യുവതി എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Keywords: Viral video: Bhopal woman throws fruits after vendor’s cart brushes against her car, Bhopal, News, Video, Police, Woman, National, Top-Headlines, Trending, Controversy, Viral, Social Media.

Post a Comment

Previous Post Next Post