Follow KVARTHA on Google news Follow Us!
ad

കോടികളുടെ വായ്പയെടുത്തത് തിരിച്ചടച്ചില്ല; മദ്യവ്യവസായി വിജയ് മല്യക്ക് ലന്‍ഡനിലെ ആഡംബര വീട് നഷ്ടമായേക്കും

Vijay Mallya can be evicted from London home over unpaid loan, UK court orders#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 19.01.2022) 9,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് മദ്യരാജാവ് വിജയ് മല്യ രാജ്യം വിട്ടത്. ഇത്രയും വലിയ തട്ടിപ്പിന് ശേഷവും രാജ്യം വിടാന്‍ മല്യക്ക് സാധിച്ചത് ചില സ്വാധീനങ്ങളുടെ മേല്‍ ആയിരുന്നുവെന്നാണ് ആരോപണം. എന്തായാലും ഇന്‍ഡ്യയ്ക്ക് പുറത്ത് ഇപ്പോഴും സുഖജീവിതം നയിക്കുന്ന മല്യയ്ക്ക് ലന്‍ഡനിലെ ആഡംബര വീട് നഷ്ടമായേക്കുമെന്നാണ് പുതിയ വാര്‍ത്ത

കോടികളുടെ വായ്പ എടുത്ത് തിരിച്ചടക്കാതെ നാടുവിട്ട കേസ് നേരിടുന്ന മദ്യവ്യവസായി വിജയ് മല്യയെ അദ്ദേഹം ഇപ്പോള്‍ താമസിക്കുന്ന ലന്‍ഡനിലെ ആഡംബര വീട്ടില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങി കഴിഞ്ഞു. സ്വിസ് ബാങ്കായ യുബിഎസില്‍ നിന്നെടുത്ത 20.4 മില്യണ്‍ പൗന്‍ഡ് വായ്പ തിരിച്ചടിക്കാത്ത കേസിലാണ് നടപടി. 

ആഡംബര വീട് ജപ്തി ചെയ്യാനുള്ള യുബിഎസ് ബാങ്കിന്റെ നീക്കത്തിനെതിരെ മല്യ കോടതിയെ സമീപിച്ചിരുന്നെങ്കിലും ബ്രിടീഷ് കോടതി നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. മല്യയ്ക്ക് ഇനി കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 

ലന്‍നിലെ റീജന്റ്‌സ് പാര്‍കിന് അഭിമുഖമായുള്ള 18/19 കോണ്‍വാള്‍ ടെറസ് ആഡംബര അപാര്‍ട്മെന്റ്, 'കോടിക്കണക്കിന് പൗന്‍ഡ് വിലമതിക്കുന്ന അസാധാരണമായ സ്വത്ത്' എന്നാണ് കോടതിയില്‍ വിശേഷിപ്പിച്ചത്. 

News, National, India, New Delhi, Business Man, Case, Court, Vijay Mallya can be evicted from London home over unpaid loan, UK court orders


നിലവില്‍ മല്യയുടെ 95 വയസുള്ള അമ്മ ലളിതയാണ് വീട്ടില്‍ താമസിക്കുന്നത്. ഇവിടെ നിന്നൊഴിപ്പിച്ചാല്‍ മല്യയുടെ അമ്മയുള്‍പെടെ പ്രതിസന്ധിയിലാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി കനിഞ്ഞില്ല. മല്യ കുടുംബത്തിന് 20.4 മില്യണ്‍ പൗന്‍ഡ് ലോണ്‍ തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുന്നതിന് അടിസ്ഥാനമില്ലെന്ന് ഡെപ്യൂടി മാസ്റ്റര്‍ മാത്യു മാര്‍ഷ് ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിനെതിരെ അപീല്‍ പോകാനോ താത്കാലിക സ്റ്റേ നല്‍കാനോ ഉള്ള അനുമതിയും ജഡ്ജി നിരസിച്ചു.

കുടിശ്ശിക ഈടാക്കുന്നതിനായി ബാങ്കിന് ജപ്തി നടപടികളുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, കാലതാമസമില്ലാതെ എന്‍ഫോഴ്സ്മെന്റ് ഉത്തരവുമായി മുന്നോട്ട് പോകാനാണ് യുബിഎസ് ഉദ്ദേശിക്കുന്നതെന്ന് ഫെനര്‍ മോറന്‍ ക്യുസി വ്യക്തമാക്കി. 

വായ്പ തിരിച്ചടക്കാനും ഈ വീട്ടില്‍ കഴിയാനും 2020 ഏപ്രില്‍ 30 വരെ മല്യയ്ക്കും കുടുംബത്തിനും 2019 മേയില്‍ കോടതി സമയം അനുവദിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാരണം ഇക്കാലയളവില്‍ ഒന്നും നടന്നില്ല. നിയമപരമായി ഈ കേസുമായി മുന്നോട്ടു പോകാന്‍ 2021 ഏപ്രില്‍ വരെ യുബിഎസ് ബാങ്കിനും കഴിഞ്ഞിരുന്നില്ല. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാങ്ക് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇത് സ്റ്റേ ചെയ്യണമെന്ന മല്യയുടെ ആവശ്യമാണ് കോടതി തള്ളിയത്. 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് മല്യയ്‌ക്കെതിരായി ഇന്‍ഡ്യയില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ്.

Keywords: News, National, India, New Delhi, Business Man, Case, Court, Vijay Mallya can be evicted from London home over unpaid loan, UK court orders

Post a Comment