Follow KVARTHA on Google news Follow Us!
ad

സംഗീതജ്ഞര്‍ നോക്കി നില്‍ക്കെ അവരുടെ മുന്നിലിട്ട് സംഗീതോപകരണങ്ങള്‍ കത്തിച്ച് താലിബാന്‍, വീഡിയോ

Video: Taliban burn local musician's instrument as man weeps#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാബൂള്‍: (www.kvartha.com 16.01.2022) അഫ്ഗാനിസ്ഥാനിലെ പക്ത്യ പ്രവിശ്യയില്‍ സംഗീതോപകരണങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് താലിബാന്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അഫ്ഗാനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അബ്ദുല്‍ ഹഖ് ഒമേരി ട്വിറ്റെറില്‍ പോസ്റ്റ് ചെയ്തു.  

സംഗീതജ്ഞര്‍ നോക്കി നില്‍ക്കെ താലിബാന്‍ സംഗീത ഉപകരണങ്ങള്‍ കത്തിച്ചെന്നും പക്ത്യ പ്രവിശ്യയിലെ സസായി അറൂബിലാണ് സംഭവമെന്നും ഒമേരി ട്വീറ്റ് ചെയ്തു. 

നേരത്തെ വാഹനങ്ങളില്‍ സംഗീതം നിരോധിച്ച് താലിബാന്‍ ഉത്തരവിറക്കിയിരുന്നു. വിവാഹ ചടങ്ങിലും സംഗീതം പാടില്ലെന്നും പുരുഷന്മാരും സ്ത്രീകളും വേറെ വേറെ ഹാളുകളില്‍ ആഘോഷിക്കണമെന്നും താലിബാന്‍ ഉത്തരവിട്ടിരുന്നു. 

News, World, International, Afghanistan, Kabul, Video, Social Media, Twitter, Video: Taliban burn local musician's instrument as man weeps


സ്ത്രീകള്‍ക്ക് ശരിഅ നിയമപ്രകാരമുള്ള സ്വാതന്ത്ര്യം അനുവദിക്കുമെന്ന് ഭരണമേറ്റെടുത്ത സമയത്ത് താലിബാന്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും സ്ത്രീകളെ നാടകങ്ങളിലും ടിവി സീരിയലുകളിലും കാണിക്കുന്നത് നിര്‍ത്താന്‍ അഫ്ഗാനിസ്ഥാനിലെ ടിവി ചാനലുകളോട് ആവശ്യപ്പെട്ടിരുന്നു. 

പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ടിവി ചാനലുകള്‍ അറിയിച്ചെങ്കിലും ശരീഅ നിയമങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് താലിബാന്‍ വ്യക്തമാക്കിയതായി പാക് ദിനപത്രം ഡോണ്‍ ന്യൂസ് റിപോര്‍ട് ചെയ്തു.

Keywords: News, World, International, Afghanistan, Kabul, Video, Social Media, Twitter, Video: Taliban burn local musician's instrument as man weeps

Post a Comment