Follow KVARTHA on Google news Follow Us!
ad

കോവിഡ് പോസിറ്റിവാണെങ്കിലും മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഒമിക്രോണില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Health,Health and Fitness,Health Minister,Kerala,
തിരുവനന്തപുരം: (www.kvartha.com 15.01.2022) കോവിഡ് പോസിറ്റിവാണെങ്കിലും മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഒമിക്രോണില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് വരുന്നവര്‍ക്ക് മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തില്‍ പ്രത്യേകിച്ച് അത് കണ്ടതാണ്. പക്ഷേ ഒമിക്രോണിലേക്ക് എത്തുമ്പോള്‍ അത് ഉണ്ടാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Veena George on omicron cases in Kerala, Thiruvananthapuram, News, Health, Health and Fitness, Health Minister, Kerala

പനിയാണെങ്കിലും മണവും രുചിയും ഉണ്ടാകും. അതുകൊണ്ട് കോവിഡ് അല്ലെന്ന നിഗമനത്തില്‍ സ്വയം എത്തരുത്. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. ലക്ഷണം ഇല്ലാത്തവരില്‍ നിന്നാണ് കോവിഡ് രോഗവ്യാപനം ഉണ്ടാകുന്നത്. അതുകൊണ്ടാണ് കോവിഡ് പ്രോടോകോള്‍ പാലിക്കണമെന്ന് പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിനിടെ സംസ്ഥാനത്ത് കോവിഡ് ചികിത്സക്കുള്ള മരുന്നിന്റെ ക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ മന്ത്രി നിഷേധിച്ചു. വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ മന്ത്രി മോണോക്ലോണല്‍ ആന്റിബോഡിക്ക് ക്ഷാമമില്ലെന്നും പറഞ്ഞു. ചികിത്സാ പ്രോടോകോള്‍ അനുസരിച്ചാണ് ഇത് നല്‍കുന്നത്.

ഏത് ഘട്ടത്തിലാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നത് അതാത് സ്ഥാപനങ്ങളിലെ മെഡികല്‍ ബോര്‍ഡ് ചേര്‍ന്നാണ്. വിലകൂടുതല്‍ ആയതിനാല്‍ തന്നെ വലിയ തോതില്‍ വാങ്ങിവെക്കാറില്ല. ആവശ്യാനുസരണമാണ് വാങ്ങുന്നത്. ഒരുഘട്ടത്തിലും ലഭ്യതക്കുറവ് ഉണ്ടായിട്ടില്ല. റെംഡിസിവറും ആവശ്യത്തിനനുസരിച്ച് ലഭ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Keywords: Veena George on omicron cases in Kerala, Thiruvananthapuram, News, Health, Health and Fitness, Health Minister, Kerala.

Post a Comment