Follow KVARTHA on Google news Follow Us!
ad

യു പിയില്‍ ബി ജെ പി നേതാക്കളെ കല്ലും മണ്ണുമെറിഞ്ഞ് ഓടിച്ച് നാട്ടുകാര്‍; കരിങ്കൊടി ഉയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Assembly Election,News,BJP,Black Flag,Natives,Politics,FIR,Police,Complaint,National,
യുപി: (www.kvartha.com 30.01.2022) ഉത്തര്‍പ്രദേശില്‍ വോടുതേടിയെത്തിയ ബി ജെ പി സ്ഥാനാര്‍ഥിക്കും മറ്റ് നേതാക്കള്‍ക്കുമെതിരെ കടുത്ത ജനരോഷം. പടിഞ്ഞാറന്‍ യുപിയിലെ ചൂര്‍ ഗ്രാമത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയുടെ വാഹന വ്യൂഹത്തിനുനേരെ നാട്ടുകാര്‍ കരിങ്കൊടി ഉയര്‍ത്തുകയും കല്ലും മണ്ണുമെറിഞ്ഞ് ഓടിക്കുകയും ചെയ്തു. മുദ്രാവാക്യങ്ങളുമായാണ് നാട്ടുകാര്‍ നേതാക്കളെ നേരിട്ടത്.

UP: Angry residents wave black flags, throw stones at BJP candidates, Assembly Election, News, BJP, Black Flag, Natives, Politics, FIR, Police, Complaint, National

ശിവാല്‍ഖാസിലെ ബി ജെ പി സ്ഥാനാര്‍ഥിയായ മനീന്ദര്‍പാല്‍ സിങ്ങിനുനേരെയായിരുന്നു നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ മനീന്ദര്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും 85 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചൂറില്‍ വോട് ചോദിച്ച് എത്തിയപ്പോഴാണ് ഒരുസംഘം പ്രതിഷേധവുമായി രംഗത്തെത്തിയത്.

സ്ഥാനാര്‍ഥിയെ അനുഗമിച്ച ഏഴ് കാറുകള്‍ കല്ലേറില്‍ തകര്‍ന്നതായി മനീന്ദര്‍പാല്‍ സിങ് ആരോപിച്ചു. എന്നാല്‍, സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നും നാട്ടുകാര്‍ നമ്മുടെ ആളുകളാണെന്നും ഇവര്‍ക്ക് മാപ്പുനല്‍കുന്നുവെന്നും മനീന്ദര്‍പാല്‍ സണ്‍ഡേ എക്സ്പ്രസിനോട് പ്രതികരിച്ചു. ജനാധിപത്യത്തില്‍ വോട് ചോദിച്ചുവരുന്നവരെ ഇത്തരത്തില്‍ നേരിടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലെറിഞ്ഞയാളുടെ കൈയില്‍ രാഷ്ട്രീയ ലോക് ദളിന്റെ(ആര്‍ എല്‍ ഡി) പതാകയുണ്ടായിരുന്നതായി എഫ് ഐ ആറില്‍ പറയുന്നു. വീഡിയോ ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് സംഭവത്തെ കുറിച്ച് സര്‍ധാന പൊലീസ് മേധാവി ലക്ഷ്മണ്‍ വര്‍മ പ്രതികരിച്ചു.

ഇതിനുമുന്‍പും ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് യുപിയുടെ വിവിധ ഭാഗങ്ങളില്‍ കടുത്ത പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു. ചപ്രൗളിയിലെ ബി ജെ പി സ്ഥാനാര്‍ഥി സഹേന്ദ്ര റമാലയ്ക്കുനേരെ ദഹ ഗ്രാമത്തില്‍ നാട്ടുകാര്‍ കരിങ്കൊടി കാണിച്ചിരുന്നു. നിരുപദ ഗ്രാമത്തില്‍ പ്രവേശിക്കുന്നത് നാട്ടുകാര്‍ തടയുകയും ചെയ്തു.

Keywords: UP: Angry residents wave black flags, throw stones at BJP candidates, Assembly Election, News, BJP, Black Flag, Natives, Politics, FIR, Police, Complaint, National.

Post a Comment