താമരശ്ശേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് അപകടം; 15 പേര്‍ക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
Jan 18, 2022, 13:41 IST
കോഴിക്കോട്: (www.kvartha.com 18.01.2022) താമരശ്ശേരിയില്‍ കെട്ടിടം തകര്‍ന്നുവീണ് 15 പേര്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. താമരശ്ശേരി നോളജ്സിറ്റിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അഞ്ച് പേരെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
15 പേരാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും പുറത്തെത്തിച്ചു. ഇനി ആരും അകത്ത് കുടുങ്ങി കിടക്കുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് കോഴിക്കോട് റൂറല്‍ എസ് പി എ ശ്രീനിവാസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.