Follow KVARTHA on Google news Follow Us!
ad

'കോവിഡാനന്തരം ഉംറ യാത്ര ചിലവേറുന്നു; കാരണമിതാണ്; ഏജെൻസികളും ശ്രദ്ധിക്കണമെന്ന്' കെ യു ഡബ്ള്യു എ

Umrah travel is expensive; know reason, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com 14.01.2022) ഉംറ യാത്രയ്ക്ക് ചിലവ് കൂടിയതിനുള്ള കാരണങ്ങളിൽ ഏറ്റവും മുഖ്യമായത് സർകാറുകൾ ഏർപെടുത്തിയ നികുതികളാണെന്ന് കേരളൈറ്റ്സ് ഉംറ വെൽഫെയർ അസോസിയേഷൻ (കുവ). ഉംറ തീർഥാടകർക്ക് സഊദി ഗവൺമെന്റ് 15 ശതമാനം വാറ്റ് ഏർപെടുത്തിയിരിക്കുകയാണ്. ഇതിന് പുറമെയാണ് അഞ്ച് ശതമാനം മുൻസിപൽ നികുതി.
               
News, Kozhikode, Kerala, Umra, Travel, COVID-19, Government, Visa, Gulf, President, Umrah travel is expensive; know reason.

കൂടാതെ ഉംറ വിസ സ്റ്റാംപിങ്ങിന് ഏർപെടുത്തിയ മഖാം സംവിധാനത്തിന് ഏഴര ശതമാനവും പോർടലിന് രണ്ടര ശതമാനവും നികുതി നൽകണം. ഇൻഡ്യയിലും ഉംറ സേവനത്തിന് അഞ്ച് ശതമാനം ടിസിഎസും അഞ്ച് ശതമാനം ജി എസ് ടിയും അടക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽ ഈ നികുതികളൊന്നും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം പുറമെയാണ് കോവിഡ് നിയന്ത്രണത്തിന്റെ പേരിലുള്ള അധിക ചിലവ്. ഇതൊക്കെ ഉംറ യാത്രയെ ചിലവുള്ളതാക്കി മാറ്റുന്നു.
                   
News, Kozhikode, Kerala, Umra, Travel, COVID-19, Government, Visa, Gulf, President, Umrah travel is expensive; know reason.

ഉംറ യാത്രയ്ക്ക് എല്ലാ ഫീസുകളും അടച്ചതിന് ശേഷം യാത്ര ദിവസത്തിന് ഒരു ദിവസം മുമ്പ് എടുക്കുന്ന പി സി ആർ ടെസ്റ്റ് നിർഭാഗ്യവശാൽ പോസിറ്റീവ് അയാൽ എത്രത്തോളം തുക തിരിച്ചു കിട്ടുമെന്നുള്ളതിൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് വ്യക്തതയില്ല. ഇക്കാരണത്താൽ കോവിഡ് പ്രതിസന്ധിക്കിടയിലും ഉംറ സേവനം ചെയ്യാൻ താത്പര്യപ്പെടുന്ന കെ യു ഡബ്ള്യു എ ഏജെൻസികൾ റിസ്ക് എടുക്കാൻ തയ്യാറാവേണ്ടതുള്ളതിനാൽ സാമ്പത്തിക നഷ്ടം വരുന്ന രീതിയിലേക്കു എത്താതിരിക്കാൻ, പലവിധ കാരണങ്ങളാൽ പൂർണമായും യാത്രക്കാരെ യാത്ര സംബന്ധിച്ച് ബോധ്യപ്പെടുത്താൻ അംഗങ്ങൾ ശ്രദ്ധിക്കണമെന്നും കുവ പ്രസിഡന്റ് സൈദ് മുഹമ്മദ് കുഞ്ഞിപ്പ, ജനറൽ സെക്രടറി മുഹമ്മദ് ബശീർ എന്നിവർ അറിയിച്ചു.


Keywords: News, Kozhikode, Kerala, Umra, Travel, COVID-19, Government, Visa, Gulf, President, Umrah travel is expensive; know reason.
< !- START disable copy paste -->

Post a Comment