Follow KVARTHA on Google news Follow Us!
ad

യുഎഇയുടെ ആദ്യ ഡ്രൈവറില്ലാ ടാക്സി പരീക്ഷണത്തിന്റെ പ്രാരംഭ ഘട്ടം പൂർത്തിയാക്കി; ഗതാഗത രംഗത്ത് വലിയ മാറ്റത്തിനൊരുങ്ങി അബുദബി

UAE’s first driverless taxi completes initial phase of trials#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
അബുദബി: (www.kvartha.com 31.01.2022) യുഎഇയുടെ ആദ്യത്തെ പൂർണമായും ഡ്രൈവറില്ലാ ടാക്സി സേവനമായ ടി എക്‌സ് എ ഐ (TXAI) യുടെ ആദ്യഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. മുൻസിപാലിറ്റി ഗതാഗത വകുപ്പ് ജി-42 ഗ്രൂപിന്റെ ഭാഗമായ ബയാനതുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2021 നവംബർ 23 നും ഡിസംബർ 27 നും ഇടയിൽ അബുദബിയിലെ യാസ് ഐലൻഡിൽ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച് പൊതു പരീക്ഷണങ്ങൾ നടന്നത്. ടി എക്‌സ് എ ഐ ആപ് വഴി 2,733-ലധികം യാത്രക്കാർ ഈ സേവനം ബുക് ചെയ്തതായി ബയാനത് കംപനി അധികൃതർ അറിയിച്ചു.

  
Abu Dhabi, Gulf, News, UAE, Taxi Fares, Travel, Vehicles, Taxi, Drver, Driverles car, UAE’s first driverless taxi completes initial phase of trials.



സ്മാർട് മൊബിലിറ്റി ശൃംഖലയിലുടനീളം തന്ത്രപരമായ നിക്ഷേപം നടത്തി നൂതന ഗതാഗത സംവിധാനങ്ങൾ നിർമിക്കുന്നതിന് യുഎഇ അധികൃതരുമായി ചേർന്ന് പ്രവർത്തനം തുടരുമെന്ന് ബയാനത് ചീഫ് എക്സിക്യൂടീവ് ഹസൻ അൽ ഹൊസാനി പറഞ്ഞു. 2022 മധ്യത്തോടെ രണ്ടാം ഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൂർണമായും ഇലക്‌ട്രിക്, ഹൈബ്രിഡ് കാറുകളാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന അബുദബി സ്‌മാർട് സിറ്റി ഉച്ചകോടിയിലാണ് ആദ്യമായി പദ്ധതി പ്രഖ്യാപിച്ചത്.

പരീക്ഷണത്തിന്റെ ഒന്നാം ഘട്ടത്തിൽ 16,600 കിലോമീറ്ററിലധികം ഓടോണമസ് ഡ്രൈവിംഗ് പൂർത്തിയാക്കിയതായി ബയാനത് പറഞ്ഞു. ആദ്യ ഘട്ടത്തിൽ യാസ് ദ്വീപിലെ ഒമ്പത് പോയിന്റുകൾ യാത്രക്കായി തെരഞ്ഞെടുക്കാം, അതിൽ ഐകിയ, യാസ് ബീച്, യാസ് മാൾ, യാസ് മറീന, ഡബ്ല്യു ഹോടെൽ, ഇതിഹാദ് അരീന, ഫെരാരി വേൾഡ് എന്നിവ ഉൾപെടുന്നു.

ട്രയൽ സമയത്ത് യാത്രകൾ സൗജന്യമായിരുന്നു. ടാക്സികളുടെ ഉയർന്ന വേഗത മണിക്കൂറിൽ 90 കി മീ ആയി സജ്ജീകരിച്ചിരുന്നു. എന്നാൽ സുരക്ഷ പരിഗണിച്ച് കാറുകൾ 65 കി മീ കൂടുതൽ വേഗതയിൽ ഓടിയില്ല. എന്തെങ്കിലും പ്രശ്നമുണ്ടായാൽ മാത്രം ഇടപെടാൻ ഡ്രൈവറുടെ സീറ്റിൽ സേഫ്റ്റി ഓഫീസറും ഉണ്ട്. അബുദബിയിലുള്ളവർക്ക് ആപ്ലികേഷൻ ഡൗൺലോഡ് ചെയ്ത് യാത്രകൾ റിസേർവ് ചെയ്യാം. ഒരു യാത്ര ബുക് ചെയ്യാൻ അവർ യാസ് ദ്വീപിലെ ഒമ്പത് സ്ഥലങ്ങളിൽ ഒന്നിൽ ഉണ്ടായിരിക്കണമെന്ന് ഹസൻ അൽ ഹൊസാനി പറഞ്ഞു.


Keywords: Abu Dhabi, Gulf, News, UAE, Taxi Fares, Travel, Vehicles, Taxi, Drver, Driverles car, UAE’s first driverless taxi completes initial phase of trials.
< !- START disable copy paste -->

Post a Comment