പട്ന: (www.kvartha.com 24.01.2022) ബീഹാറില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ 500 രൂപയ്ക്ക് വേണ്ടി തമ്മിലടിച്ചു. ആരോ ഇതിന്റെ വീഡിയോ ഓണ്‍ലൈനില്‍ ഇട്ടതോടെ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ജാമുയി ജില്ലയില്‍ നിന്നുള്ള രണ്ട് വനിതാ ആരോഗ്യ പ്രവര്‍ത്തകരാണ് ദൃശ്യങ്ങളിലുള്ളത്. ജാമുയിയിലെ ലക്ഷ്മിപൂര്‍ ബ്ലോകിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഒരു പുരുഷന്‍ ഇടപെട്ട് തടയാന്‍ ശ്രമിക്കുമ്പോള്‍ രണ്ട് വനിതാ ആരോഗ്യ പ്രവര്‍ത്തകര്‍ പരസ്പരം മുടിയില്‍ പിടിച്ച് വലിക്കുന്നതായി കാണാം. ഇരുവരും കൈയും ചെരിപ്പും ഉപയോഗിച്ച് പരസ്പരം അടിക്കാന്‍ ശ്രമിക്കുന്നുമുണ്ട്.
നവജാത ശിശുവിന് ബിസിജി വാക്സിന്‍ എടുക്കായി ആശാ വര്‍കര്‍ റിന്റു കുമാരി ഓക്സിലെറി നഴ്സ് മിഡ് വൈഫ് (എഎന്‍എം) രഞ്ജന കുമാരിയുടെ അടുത്ത് കൊണ്ടുപോയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. വാക്‌സിന്‍ കുത്തിവയ്പ്പിന് നഴ്‌സ് 500 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും അടിയില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് വിവരം. ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്കെതിരെ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ഈ മാസം ആദ്യം, ജാമുയിയിലെ ഒരു ആശുപത്രി ജീവനക്കാരന്‍ ഓക്സിലെറി നഴ്സിനെയും മിഡ് വൈഫിനെയും ആക്രമിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ ആദ്യ നിരയാണ് ആശാ വര്‍കര്‍മാര്‍. വിദൂര ഗ്രാമങ്ങളിലേക്ക് മെഡികല്‍ സേവനങ്ങള്‍ എത്തിക്കുന്നതില്‍ ഇവര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
500 രൂപയ്ക്ക് വേണ്ടി രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ തമ്മിലടിച്ചു; ക്യാമറയില്‍ കുടുങ്ങിയത് ഇരുവരും അറിഞ്ഞില്ല
Two Health Workers Fight Over Rs 500 In Bihar