തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ക്കെതിരെ പീഡനക്കേസ്; ഫ് ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് കാട്ടി പരാതി നല്‍കിയിരിക്കുന്നത് സഹപ്രവര്‍ത്തക
Jan 15, 2022, 13:45 IST
തിരുവനന്തപുരം: (www.kvartha.com 15.01.2022) തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ക്കെതിരെ പീഡനക്കേസ്. സഹപ്രവര്‍ത്തകയാണ് പീഡനം സംബന്ധിച്ച് പരാതി നല്‍കിയത്. ഫ് ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയില്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മധുസൂദന റാവുവിനെതിരെ തുമ്പ പൊലീസ് കേസെടുത്തു.
വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ് പീഡന പരാതി സ്ഥിരീകരിച്ചു. പരാതി ലഭിച്ചയുടനെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തുവെന്നും ഇത്തരം പരാതികളില്‍ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദാനി ഗ്രൂപ് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ് ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്ടര്‍ക്ക് തുല്യമായ സ്ഥാനമാണ് ചീഫ് എയര്‍പോര്‍ട് ഓഫിസര്‍. സെകന്ദരാബാദ് എയര്‍പോര്‍ടില്‍ നിന്ന് എയര്‍പോര്‍ട് ഡയറക്ടറായി വിരമിച്ച ശേഷം അദാനി ഗ്രൂപില്‍ ചേര്‍ന്നയാളാണ് മധുസൂദന ഗിരി. എയര്‍പോര്‍ട് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചര്‍ചകളില്‍ അദാനി ഗ്രൂപ് ഉന്നതരോടൊപ്പം മധുസൂദന ഗിരിയും പങ്കെടുത്തിരുന്നു.
അദാനി ഗ്രൂപ് വിമാനത്താവളം ഏറ്റെടുത്ത ശേഷം ചില ഏജന്‍സികള്‍ വഴി താല്‍കാലികമായി ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. അത്തരത്തില്‍ ജോലിക്കെടുത്ത ഒരു ഉദ്യോഗസ്ഥയെ മധുസൂദന ഗിരിയുടെ പിഎ ആയി നിയോഗിച്ചിരുന്നു. ഇവരാണ് പരാതിക്കാരി. ഈ മാസം നാലാം തീയതി തന്നെ ഫ് ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പൊലീസിനൊപ്പം അദാനി ഗ്രൂപിനും യുവതി പരാതി നല്‍കിയിരുന്നു.
Keywords: Top Trivandrum Airport official accused of Molesting colleague, Thiruvananthapuram, News, Molestation, Suspension, Airport, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.